തിരുവനന്തപുരം: ഒൻപതാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് ഇന്ന് സമാപനം. സമാപന സമ്മേളനം ഗോവാ ഗവർണ്ണർ പിഎസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വി മുരളീധരൻ, ഹിന്ദു ഐഖ്യവേദി സംസ്ഥാന വർക്കിംങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. സ്വാമി സത്യാനന്ദ സരസ്വതി തുടങ്ങി വെച്ച അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഒമ്പതാമത് സമ്മേളനമാണ് ഹിന്ദുധർമ പരിഷത്ത് സംഘടിപ്പിക്കുന്നത്.
അഞ്ച് ദിവസമായി തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങളിലുള്ള സെമിനാറുകൾ ചർച്ചചെയ്യപ്പെട്ടു. നാലാം ദിവസമായ ഇന്നലെ പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശശികുമാരവർമ്മ സമ്മേളനത്തിന്റെ ഭാഗമായി. യാചിക്കുന്ന ഹിന്ദുവിൽ നിന്നും ഉത്തരവിടുന്ന ഹിന്ദുവിലേക്ക് മാറാനുള്ള ആർജ്ജവം നേടിയേടുക്കേണ്ട സമയം അതിക്രമിച്ചുവെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശശികുമാരവർമ്മ പറഞ്ഞു.
ഏപ്രിൽ 27ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്താണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രിയടക്കമുള്ളവർ സമ്മേളനത്തിന്റെ ഭാഗമായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷമായി സമ്മേളനം നടന്നിരുന്നില്ല. ഏപ്രിൽ 28 മുതൽ ഇന്ന് വരെ 16 സെമിനാറുകളാണ് സമ്മേളനത്തിൽ സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ സെമിനാറിൽ പങ്കെടുത്തിരുന്നു.
Comments