കാട്ടുതീ, ചുഴലിക്കാറ്റ്, തീഗോളം; ഇനിയും എന്തെങ്കിലുമുണ്ടോയെന്ന് അമേരിക്കക്കാർ -വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാട്ടുതീ, ചുഴലിക്കാറ്റ്, തീഗോളം; ഇനിയും എന്തെങ്കിലുമുണ്ടോയെന്ന് അമേരിക്കക്കാർ -വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2022, 11:33 pm IST
FacebookTwitterWhatsAppTelegram

കാട്ടുതീ, ചുഴലിക്കാറ്റ്, തീഗോളം.. ദിവസങ്ങൾക്കിടെ അമേരിക്ക നേരിടേണ്ടി വന്ന ദുരന്തങ്ങളാണിത്. ഒന്നിന് പുറകേ ഒന്നായി വന്നുകൊണ്ടിരിക്കുന്ന ദുരിതങ്ങളിൽ വീർപ്പുമുട്ടുകയാണ് രാജ്യത്തെ ജനങ്ങൾ. വർഷങ്ങളായി അനുഭവിക്കുന്ന ഈ ദുരിതങ്ങളുടെ കാരണങ്ങൾ സാധാരണക്കാർ ഇന്നും തേടുകയാണ്.

എല്ലാ വർഷവും അമേരിക്കൻ ജനതയെ തേടി പ്രകൃതി ദുരന്തങ്ങൾ എത്താറുണ്ട്. ഈ വർഷം ആദ്യപാതത്തോട് അടുക്കുമ്പോൾ മൂന്ന് ദുരന്തങ്ങളാണ് ജനങ്ങൾക്ക് നേരിടേണ്ടി വന്നത്. ഏപ്രിൽ പകുതിയോടെ അമേരിക്കയിലെ വിവിധ പ്രവിശ്യകശിൽ കാട്ടുതീ പടർന്നുപിടിക്കുകാൻ ആരംഭിച്ചു. ടെക്‌സസ് മുതൽ അരിസോന വരെ ഇതിന്റെ ആഘാതമുണ്ടായി. തെക്കുകിഴക്കൻ യുഎസ് മേഖലയിലെ ന്യൂമെക്‌സിക്കോ, അരിസോന, നെവാദ, കൊളറാഡോ, ടെക്‌സസ്, ഓക്ലഹോമ, നെബ്രാസ്‌ക എന്നിവിടങ്ങളിലാണ് കാട്ടുതീയുടെ തീവ്രത രൂക്ഷമായി അനുഭവപ്പെട്ടത്. അഗ്‌നിബാധ മൂലം ഒരു മരണം മാത്രമാണ് യുഎസിൽ ഇതുവരെ സംഭവിച്ചതെങ്കിലും കലിഫോർണിയയിൽ മാത്രം 14850 കോടി യുഎസ് ഡോളറിന്റെ നഷ്ടം സംഭവിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഇതിൽ നിന്നും കരകയറുന്നതിനിടെയാണ് അതിവേഗത്തിൽ പായുന്ന തീഗോളവും കണ്ടെത്തിയത്. യുഎസിലെ അർക്കൻസാസ്, ലൂസിയാന, മിസിസിപ്പി എന്നീ തെക്കൻ സംസ്ഥാനങ്ങളിൽ മണിക്കൂറിൽ 55,000 മൈൽ വേഗതയിൽ വമ്പൻ ശബ്ദത്തോടെ പായുന്ന തീഗോളമാണ് കണ്ടത്. 30-ലധികം ആളുകൾ മിസിസിപ്പിയിലെ ക്ലൈബോൺ കൗണ്ടിയിലും പരിസര പ്രദേശങ്ങളിലും തീഗോളം കണ്ടിരുന്നു. ഇത് ബഹിരാകാശ ഏജൻസിയായ നാസയും സ്ഥിരീകരിച്ചതോടെ ജനങ്ങളിൽ പരിഭ്രാന്തി പടരുകയാണ്. അഗ്‌നിഗോളത്തിന് പൂർണ്ണ ചന്ദ്രനേക്കാൾ 10 മടങ്ങ് തിളക്കമുണ്ടെന്ന് നാസ പറഞ്ഞത്. ഇതിൽ എന്തെങ്കിലും ദുരന്തം സംഭവിച്ചോ എന്നതിൽ വ്യക്തത വന്നിട്ടില്ല. കൂടുതൽ വിവരങ്ങൾ തേടുന്ന തിരക്കിലാണ് വിദഗ്ധർ.

അതിനിടെയാണ് നാശം വിതച്ചുകൊണ്ട് ചുഴലിക്കാറ്റ് വീശുന്നത്. കൻസാസിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിത്തച്ചത്. വിവിധമേഖലകളിലെ ചുഴലിയിൽ പെട്ട് വീടുകളുൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്നു. ഒട്ടേറെ ആളുകൾക്ക് പരുക്ക് പറ്റി. ഇത് മൂലം കൻസാസിലെ ആൻഡോലവർ മേഖലയിൽ വലിയ നാശമാണ് ഉണ്ടായത്. മേഖലയിലെ സെജ്വിക് കൗണ്ടിയിൽ 50 മുതൽ നൂറോളം വീടുകൾ തകർന്നു. കാലാവസ്ഥാ സാഹചര്യം കൂടുതൽ കരുത്തുറ്റ കാറ്റുകളെയും ചുഴലിക്കാറ്റുകളെയും ശീതക്കൊടുങ്കാറ്റിനെയും പന്ത്രണ്ടിലധികം സംസ്ഥാനങ്ങളിൽ എത്തിച്ചേക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.

പ്രകൃതി ദുരന്തങ്ങൾ അമേരിക്കയിൽ ആദ്യത്തെ സംഭവമല്ല. ഇടവിട്ടുള്ള കൊടുങ്കാറ്റുകളും ഹിമപേമാരികളും രാജ്യത്തെ അനുദിനം തകർത്തുകൊണ്ടിരിക്കുകയാണ്. ഒന്നിന് പുറകേ ഒന്നായി വന്നുകൊണ്ടിരിക്കുന്ന ദുരന്തങ്ങൾക്ക് കാരണം മാറി മാറി വരുന്ന കാലാവസ്ഥാ വ്യതിയാനം ആണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനെ പ്രതിരോധിക്കാൻ ആഗോളതലത്തിൽ ചർച്ചകളും പുരോഗമിക്കുകയാണ്.

Tags: americaNatural Disasterswild fireHurricane
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies