വൈവാഹിക ബലാത്സംഗം ക്രിമിനൽവൽക്കരിക്കുന്നത് സംബന്ധിച്ച വിധിയെ ചൊല്ലി ഡൽഹി ഹൈക്കോടതിയിൽ ഭിന്നത; ഇനി കേസിൽ സുപ്രീംകോടതി വിധിയെഴുതും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൈവാഹിക ബലാത്സംഗം ക്രിമിനൽവൽക്കരിക്കുന്നത് സംബന്ധിച്ച വിധിയെ ചൊല്ലി ഡൽഹി ഹൈക്കോടതിയിൽ ഭിന്നത; ഇനി കേസിൽ സുപ്രീംകോടതി വിധിയെഴുതും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2022, 04:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭർതൃബലാത്സംഗം ക്രിമിനൽക്കുറ്റമാണോ എന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതിയിൽ ഭിന്ന വിധി.ഭർതൃബലാത്സംഗത്തിന് നൽകുന്ന ഇളവ് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്തിധർ നിലപാടെടുത്തപ്പോൾ അല്ലെന്ന് ജസ്റ്റിസ് സി ഹരിശങ്കറും വിധിയെഴുതി. ഇതോടെ കേസ് വിശാല ബഞ്ചിലേക്ക് പോവുകയാണ്. കേസ് സുപ്രീം കോടതിയ്‌ക്ക് വിട്ടു. ഇതോടെ ഭർതൃബലാത്സംഗം ക്രമിനൽക്കുറ്റമോ എന്നത് സുപ്രീംകോടതി വിധിയെഴുതും.

പങ്കാളികൾ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് ബലാത്സംഗക്കേസുകളുടെ പരിധിയിൽ നിന്ന് ഇളവ് അനുവദിക്കുന്ന ഐപിസിയിലെ 375-2 ഭരണഘടനാ വിരുദ്ധമെന്നാണ് ജസ്റ്റിസ് രാജീവ് ശക്തിധർ വ്യക്തമാക്കുന്നത്. എന്നാൽ കുടുംബത്തിലെ ലൈംഗിക ബന്ധത്തിന് 375(2) പ്രകാരം ഇളവുണ്ടെന്നാണ് മലയാളിയായ ജസ്റ്റിസ് സി ഹരിശങ്കർ തന്റെ വിധിന്യായത്തിൽ അഭിപ്രായപ്പെട്ടത്. ഭിന്ന വിധി വന്ന പശ്ചാത്തലത്തിലാണ് കേസ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിലേക്ക് വിട്ടത്.

കഴിഞ്ഞ ദിവസം സുപ്രീംകോടതിയിലും സമാനമായ ഹർജി വന്ന പശ്ചാത്തലത്തിലുമാണ് കേസ് സുപ്രീംകോടതിയിലേക്ക് കൈമാറിയതെന്നാണ് റിപ്പോർട്ടുകൾ. അഖിലേന്ത്യാ ജനാധിപത്യ അസോസിയേഷൻ,സന്നദ്ധ സംഘടനയായ ആർഐടി തുടങ്ങിയവരുടെ നാല് ഹർജികളാണ് ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിച്ചത്.ഈ ഹർജികളിലാണ് ഇപ്പോൾ ഡൽഹി ഹൈക്കോടതിയുടെ ഭിന്ന വിധി.

അതേസമയം സംസ്ഥാനസർക്കാറുകളുമായും മറ്റ് വിദഗ്ധരുമായം ചർച്ച ആരംഭിച്ച പശ്ചാത്തലത്തിൽ കേസ് മാറ്റിവെയ്‌ക്കണമെന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്. ചർച്ചകൾ ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ധൃതിപിടിച്ച് ഈ വിഷയത്തിൽ വാദം കേൾക്കരുതെന്നായിരുന്നു കേന്ദ്രസർക്കാർ പറഞ്ഞിരുന്നത്. ഇന്ത്യ പോലെ വൈവിധ്യമായ ആചാരങ്ങളും മറ്റുമുള്ള ഒരു രാജ്യത്ത് വിവിധ സമൂഹങ്ങളിൽ നിലനിൽക്കുന്ന രീതികളൊക്കെ പരിശോധിക്കേണ്ട ആവശ്യമുണ്ട്. ഭരണഘടനാ വിഷയമായി മാത്രം ഇതിനെ കാണാൻ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. സാമൂഹ്യപരമായും നിയമപരമായും ദൂരവ്യാപകമായ പ്രത്യാഘാതം ഈ വിഷത്തിൽ വിധി വന്നാൽ ഉണ്ടാവും എന്നും കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. വിധിയുടെ പൂർണരൂപം പുറത്ത് വന്നിട്ടില്ല.

Tags: delhi high courtMarital Rape
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies