ഇടുക്കി : മൂന്നര വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഇരയാക്കിയ സംഭവത്തിൽ അമ്മയുടെ ആൺസുഹൃത്തിന് 21 വർഷം കഠിന തടവ് വിധിച്ച് കോടതി. തൊടുപുഴ കുമാരമംഗലത്താണ് സംഭവം. അരുൺ ആനന്ദ് എന്നയാൾക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചത്.
വിവിധ വകുപ്പുകളിലായാണ് 21 വർഷം തടവ് ശിക്ഷ. ശിക്ഷ ഒന്നിച്ച് 15 വർഷമായി അനുഭവിച്ചാൽ മതിയെന്നും കോടതി വ്യകതമാക്കി. ഇത് കൂടാതെ പ്രതിക്ക് 3,81,000 രൂപ പിഴയും വിധിച്ചു. പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് നേരത്തെ തന്നെ കോടതിയിൽ തെളിഞ്ഞിരുന്നു. ഇരയുടെ സഹോദരനായ ഏഴു വയസുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്.
2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടികളുടെ പിതാവിന്റെ മരണശേഷം അരുൺ ആനന്ദ് ഇവർക്കൊപ്പം താമസിച്ചു വരികയായിരുന്നു. മൂത്ത കുട്ടിയെ തലയോട്ടി തകർന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അരുൺ ആനന്ദാണ് കുട്ടിയെ ഉപദ്രവിച്ചത് എന്ന് കണ്ടെത്തി. പോലീസ് വിശദമായി നടത്തിയ അന്വേഷണത്തിലാണ് ഇളയ കുട്ടിയെ ഇയാൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി കണ്ടെത്തിയത്.
Comments