ജനഗണമനയ്ക്ക് നൽകുന്ന അതേ പദവിയും ആദരവും വന്ദേമാതരത്തിനും അവകാശപ്പെട്ടത്; തുല്യ പരിഗണനയ്ക്കായി പൊതുതാൽപര്യ ഹർജി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനഗണമനയ്‌ക്ക് നൽകുന്ന അതേ പദവിയും ആദരവും വന്ദേമാതരത്തിനും അവകാശപ്പെട്ടത്; തുല്യ പരിഗണനയ്‌ക്കായി പൊതുതാൽപര്യ ഹർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2022, 03:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ദേശീയ ഗാനമായ ജനഗണമനയ്‌ക്ക് നൽകുന്ന ബഹുമാനവും പരിഗണനയും ദേശീയഗീതമായ വന്ദേമാതരത്തിനും തുല്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പൊതുതാൽപര്യ ഹർജി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാദ്ധ്യായ് ആണ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ഇന്ത്യയുടെ സ്വാന്ത്ര്യസമര പോരാട്ടത്തിൽ ചരിത്രപരമായ പങ്കുവഹിച്ചിട്ടുള്ള ഗീതമെന്ന നിലയിൽ വന്ദേമാതരത്തിനും തുല്യമായ പദവി നൽകണമെന്നാണ് ഹർജിയിൽ പറയുന്നത്.

രാജ്യത്തിന്റെ ചരിത്രവും പരമാധികാരവും ഐക്യവും അഭിമാനവും വിളിച്ചോതുന്ന പ്രതീകമാണ് വന്ദേമാതരം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ജനഗണമനയും വന്ദേമാതാരവും എല്ലാ ദിവസവും മുഴക്കുകയോ പാടുകയോ ചെയ്യുന്നുണ്ടെന്ന് കേന്ദ്രസർക്കാർ ഉറപ്പുവരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

രാജ്യത്തെയോർത്തും ഭരണഘടനയെ ഓർത്തും നാം അഭിമാനിക്കണം. ദേശീയ പതാകയോടും ദേശീയ ഗാനത്തോടുമുള്ള നമ്മുടെ താൽപര്യം എല്ലാവിധ വ്യക്തിഗത താൽപര്യങ്ങളേക്കാളും മുകളിലായിരിക്കണം. അത്യധികം ബുദ്ധിമുട്ടി പോരാടി നേടിയ സ്വാതന്ത്ര്യത്തെ സംരക്ഷിക്കണം. ‘വന്ദേമാതരം’ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഒരു ദേശീയ നയം രൂപീകരിക്കേണ്ടത് രാജ്യത്തിന്റെ കടമയാണെന്നും ഹർജിയിൽ പറയുന്നു.

ഏതെങ്കിലും ഒരു പൗരൻ പ്രത്യക്ഷമായോ രഹസ്യമായോ വന്ദേമാതരത്തോട് അനാദരവ് കാണിക്കുകയാണെങ്കിൽ അതൊരു സാമൂഹ്യ വിരുദ്ധ നടപടി മാത്രമല്ല. നമ്മുടെ എല്ലാ അവകാശങ്ങൾക്കും അത് ഭാവിയിൽ നാശം വരുത്തും. അതുകൊണ്ട് വന്ദേമാതരത്തോട് അനാദരവ് കാണിക്കുന്നതിനെ തടയിടാൻ എല്ലാ പൗരന്മാരും ശ്രമിക്കണം. ദേശീയഗാനമായ ‘ജനഗണമന’യിൽ രാജ്യത്തെ പൊതുവായി വീക്ഷിക്കുകയാണ് ചെയ്യുന്നതെങ്കിൽ ദേശീയഗീതമായ ‘വന്ദേമാതരം’ രാജ്യത്തിന്റെ സ്വഭാവവും ശൈലിയും ചൂണ്ടിക്കാട്ടുന്നു. രണ്ടും ഒരേ തോതിലുള്ള പ്രാമുഖ്യമാണ് അർഹിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

 

Tags: jana Gana ManaNational SongPILNational Anthem
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies