ഷാജ് കിരണിന്റെ ഭീഷണി; ശബ്ദരേഖ ഇന്ന് പുറത്തുവിടുമെന്ന് സ്വപ്‌ന; ബിരിയാണി ചെമ്പ് വിവാദം വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ഇന്ന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷാജ് കിരണിന്റെ ഭീഷണി; ശബ്ദരേഖ ഇന്ന് പുറത്തുവിടുമെന്ന് സ്വപ്‌ന; ബിരിയാണി ചെമ്പ് വിവാദം വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2022, 07:04 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ മൊഴി പിൻവലിക്കാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ സ്വപ്‌ന സുരേഷിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ ഇന്നുണ്ടായേക്കും. ഷാജ് കിരൺ തന്റെ ഓഫീസിലെത്തി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ ഇന്ന് പുറത്തുവിടുമെന്നാണ് സ്വപ്‌ന അറിയിച്ചിട്ടുള്ളത്. അതേസമയം സ്വപ്‌നയുടെ വെളിപ്പെടുത്തൽ ചർച്ച ചെയ്യാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും.

വ്യാഴാഴ്ച വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിനിടെ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചവരുടെ കൂടുതൽ പേരുകൾ സ്വപ്‌ന പുറത്തുവിട്ടിരുന്നു. 164 മൊഴി പിൻവലിക്കണമെന്നായിരുന്നു ഷാജ് കിരണിന്റെ ആവശ്യമെന്നും യാത്രാവിലക്കും കേസുമെല്ലാം ഇതോടെ തീർത്തുതരുമെന്നും ഷാജ് കിരൺ പറഞ്ഞതായി സ്വപ്‌ന ഇന്നലെ വെളിപ്പെടുത്തി. ”മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായ നികേഷ് കുമാർ എത്ര താമസിച്ചായാലും ഇന്നോ നാളെയോ വരും. ഷാജ് കിരണിനൊപ്പം നികേഷ് കുമാറുമായി സംസാരിക്കണം. മറ്റാരെയും കൂട്ടണ്ട. ഫോൺ ചോദിച്ചാൽ ഫോൺ ഏൽപ്പിക്കണം. ഇതോടെ യാത്രാവിലക്കും കേസും എല്ലാം തീർത്തുതരും” ഷാജ് കിരൺ പറഞ്ഞതായി സ്വപ്‌ന മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

ഷാജ് കിരണുമായി എഡിജിപിക്കും ലോ ആൻഡ് ഓർഡർ എഡിജിപിക്കും ബന്ധമുണ്ടെന്ന ആരോപണവും സ്വപ്‌ന ഉന്നയിച്ചിരുന്നു. ഷാജ് കിരൺ താനുമായി സംസാരിക്കുന്നതിനിടെ ഇവർ നിരവധി തവണ ഷാജിന്റെ ഫോണിലേക്ക് വിളിച്ചുവെന്നും സ്വപ്‌ന വെളിപ്പെടുത്തി. എന്നാൽ ഷാജ് കിരണിനെ അറിയില്ലെന്നാണ് എഡിജിപി വിജയ് സാഖറെയുടെ പ്രതികരണം. പോലീസിലെ ഉന്നതരടക്കം കേസിൽ ഇടപെട്ടുവെന്ന് വെളിപ്പെടുത്തിയതോടെയാണ് പ്രതികരണവുമായി എഡിജിപി എത്തിയത്. ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കുമിടെ ഇന്ന് പുറത്തുവിടുമെന്ന് അറിയിച്ചിട്ടുള്ള ശബ്ദരേഖ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

Tags: Swapna Sureshshaj kiran
ShareTweetSendShare

More News from this section

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; ലേഖനം ഇല്ലെന്ന് പറഞ്ഞവർ ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies