ഷാജ് കിരണും ഇബ്രാഹിമും കേരളം വിട്ടു; അതിർത്തി കടന്നത് പോലീസിന്റെ കൺമുന്നിലൂടെ; പോയത് തമിഴ്‌നാട്ടിലേക്ക്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷാജ് കിരണും ഇബ്രാഹിമും കേരളം വിട്ടു; അതിർത്തി കടന്നത് പോലീസിന്റെ കൺമുന്നിലൂടെ; പോയത് തമിഴ്‌നാട്ടിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2022, 09:08 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: നയതന്ത്ര സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ദൂതനായി സ്വപ്നയെ സ്വാധീനിക്കാൻ ശ്രമിച്ച ഷാജ് കിരണും സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഇബ്രാഹിമും കേരളം വിട്ടു. ഇന്നലെ രാത്രിയോ ഇന്ന് പുലർച്ചെയോ ആണ് ഇരുവരും കേരളം വിട്ടത്. തമിഴ്‌നാട്ടിലാണ് ഉളളതെന്ന് ഇബ്രാഹിം ഒരു സ്വകാര്യ വാർത്താചാനലിനോട് സ്ഥിരീകരിച്ചു.

സ്വപ്‌നയുടെ വെളിപ്പെടുത്തൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും പ്രതികൂട്ടിലാക്കിയതിന് പിന്നാലെയാണ് ഇരുവരും തമിഴ്‌നാട്ടിലേക്ക് പോയത്. ഇവരെ മാറ്റി നിർത്തിയതാണെന്നും സംശയം ഉയരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഫോണിലെ ഒരു വീഡിയോ വീണ്ടെടുക്കാൻ ഉണ്ടെന്നും അതിനാണ് തമിഴ്‌നാട്ടിലെത്തിയതെന്നുമാണ് ഇബ്രാഹിം പറയുന്നത്. വേറൊരാളെ കാണാൻ ഉണ്ടെന്നും ഇയാൾ പറഞ്ഞു.

ഇന്നലെ ഷാജ് കിരൺ സ്വാധീനിക്കാനും സമ്മർദ്ദത്തിലാക്കാനും ശ്രമിക്കുന്നതിന്റെ ഓഡിയോ സ്വപ്‌ന പുറത്തുവിട്ടിരുന്നു. നേരത്തെ ഉന്നയിച്ച ആരോപണങ്ങളെ ശരിവെക്കുന്നതായിരുന്നു ഓഡിയോയിലെ സംഭാഷണങ്ങൾ. ഫോണിൽ റെക്കോഡ് ചെയ്ത സംഭാഷണങ്ങളാണ് പുറത്തുവിട്ടത്.

ഇതിന് പിന്നാലെ ഈ റെക്കോഡുകൾ എഡിറ്റ് ചെയ്തതാണെന്നും അല്ലാത്ത സംഭാഷണങ്ങൾ ഇന്ന് പുറത്തുവിടുമെന്നും ഷാജ് കിരൺ പറഞ്ഞിരുന്നു. എന്നാൽ ഇതിന് നിൽക്കാതെയാണ് ഇരുവരും തമിഴ്‌നാട്ടിലേക്ക് പോയത്.

അതേസമയം ഇരുവരുടെയും പെട്ടന്നുളള അപ്രത്യക്ഷമാകൽ സ്വർണക്കടത്ത് കേസിലെ ദുരൂഹത വീണ്ടും ശക്തമാക്കുകയാണ്. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്ന രാഷ്‌ട്രീയ പ്രതിഷേധങ്ങൾ കെട്ടടങ്ങും വരെ ഇവരെ മാറ്റി നിർത്തിയതാണെന്നാണ് സംശയം. ഇത്ര ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുമ്പോൾ ഇവരെ സംസ്ഥാനം വിടാൻ അനുവദിച്ചതിലും വിമർശനം ഉയരുന്നുണ്ട്.

സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ അവരുടെ ഫ്‌ളാറ്റിലും ഓഫീസിലുമൊക്കെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാൽ അതിനിടെയാണ് കേസിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഷാജ് കിരൺ ഒരു പരിശോധനയും കൂടാതെ സംസ്ഥാനം വിട്ടിരിക്കുന്നത്.

Tags: Swapna Sureshkerala CMGOLD SMUGGLING CASEമുഖ്യമന്ത്രിshaj kiranഷാജ് കിരൺസ്വർണക്കടത്ത്
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies