ഭക്ഷ്യക്ഷാമത്തിൽ വലഞ്ഞ് ശ്രീലങ്ക; സർക്കാർ ഉദ്യോ​ഗസ്ഥർക്ക് ആഴ്ചയിൽ അധിക അവധി; സ്വന്തം ഭക്ഷണത്തിനുളളത് കൃഷി ചെയ്തുണ്ടാക്കണമെന്നും സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭക്ഷ്യക്ഷാമത്തിൽ വലഞ്ഞ് ശ്രീലങ്ക; സർക്കാർ ഉദ്യോ​ഗസ്ഥർക്ക് ആഴ്ചയിൽ അധിക അവധി; സ്വന്തം ഭക്ഷണത്തിനുളളത് കൃഷി ചെയ്തുണ്ടാക്കണമെന്നും സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2022, 04:37 pm IST
FacebookTwitterWhatsAppTelegram

കൊളംബോ: ഭക്ഷ്യക്ഷാമത്തിൽ വലഞ്ഞ് ശ്രീലങ്കൻ സർക്കാർ. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ രാജ്യത്തെ സർക്കാർ ഉദ്യോ​ഗസ്ഥർക്ക് ആഴ്ചയിൽ അധിക അവധി നൽകുകയാണ് ശ്രീലങ്കൻ സർക്കാർ. രാജ്യത്ത് പത്തുലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാരാണുള്ളത്. 70 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ രാജ്യം അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളുന്നത്. വിദേശ കറൻസികളുടെ ക്ഷാമം നേരിടുന്നതിനാൽ ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയ നിർണായക ഇറക്കുമതിക്ക് പോലും പണം നൽകാൻ ശ്രീലങ്കൻ സർക്കാർ ബുദ്ധിമുട്ടുകയാണ്. ഈ അവസരത്തിലാണ് നിർണ്ണായക തീരുമാനം സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.

പൊതുമേഖല ജീവനക്കാർക്ക് അടുത്ത മൂന്ന് മാസക്കാലത്തേയ്‌ക്ക് ഞായറാഴ്ചകൾ കൂടാതെ വെള്ളിയാഴ്ചകളിലും അവധി നൽകാനാണ് സർക്കാർ തീരുമാനം. ഇന്ധനക്ഷാമത്തിലും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിലും ബുദ്ധിമുട്ടുന്ന തൊഴിലാളികൾക്കും പുതിയ തീരുമാനം ആശ്വാസം നൽകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. ഭാവിയിൽ രൂക്ഷമാകാൻ പോകുന്ന ഭക്ഷ്യക്ഷാമത്തിന് പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും അവധി ദിവസങ്ങളിൽ ജനങ്ങൾ തങ്ങൾക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ കൃഷിചെയ്യാൻ ശ്രമിക്കണമെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ നിർദ്ദേശം നൽകുന്നു.

അതേസമയം, കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന ശ്രീലങ്കയെ സഹായിക്കാൻ അമേരിക്ക സന്നദ്ധത അറിയിച്ചു. യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇക്കാര്യം വ്യക്തമാക്കി. ആഴ്ചകൾക്ക് മുമ്പാണ് ശ്രീലങ്കയ്‌ക്ക് 3.3 ടൺ അവശ്യമരുന്നുകളടക്കം ഇന്ത്യ സംഭാവന ചെയ്തത്. അയൽരാജ്യങ്ങൾക്ക് സഹായം നൽകാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിപ്രകാരമാണ് ശ്രീലങ്കയ്‌ക്ക് ഇന്ത്യ സഹായം നൽകുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് ശേഷം മാത്രം 25 ടൺ മരുന്നുകൾ ഉൾപ്പെടെ 370 മില്ല്യൺ രൂപയുടെ സഹായം ഇന്ത്യ ശ്രീലങ്കയ്‌ക്ക് നൽകിയിരുന്നു. കൂടാതെ 3.5 ബില്ല്യൺ അമേരിക്കൻ ഡോളറിന്റെ അരിയും പാൽപ്പൊടിയും മണ്ണെണ്ണയും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളും ഇന്ത്യ ശ്രീലങ്കയ്‌ക്ക് നൽകിയിരുന്നു.

Tags: srilankafood shortage
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies