ആലപ്പുഴ : സിപിഐ വനിതാ നേതാവിനെ വീടുകയറി ആക്രമിച്ച സിപിഎം പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ആലപ്പുഴ മാരാരിക്കുളത്താണ് സംഭവം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ ജോസ് സിംസണെയാണ് സിപിഎമ്മിൽ നിന്ന് പുറത്താക്കിയത്.
സിപിഐ വളവനാട് ലോക്കൽ കമ്മിറ്റി അംഗവും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലീലാമ്മ ജേക്കബിന്റെ വീട്ടിൽ കയറിയാണ് സിപിഎം നേതാവ് ആക്രമണം നടത്തിയത്. ഇവരുടെ ഭർത്താവിനും മരുമകൾക്കും മർദനമേറ്റു. സിപിഐ വനിതാ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മാരാരിക്കുളം വളവനാട് ലോക്കൽ കമ്മിറ്റിയാണ് നടപടിയെടുത്തത്. ജോസ് സിംസനെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുന്നതിൽ മാരാരിക്കുളം ഏരിയ കമ്മിറ്റി തീരുമാനമെടുക്കും.
Comments