ഉദ്ധവിന്റെ രാജി ഇന്ന് ? ഷിൻഡെ ക്യാമ്പിലേക്ക് കൂടുതൽ ശിവസേന എംഎൽഎമാർ; ഏഴ് പേർ കൂടി ഗുവാഹട്ടിയിലേക്ക് തിരിച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉദ്ധവിന്റെ രാജി ഇന്ന് ? ഷിൻഡെ ക്യാമ്പിലേക്ക് കൂടുതൽ ശിവസേന എംഎൽഎമാർ; ഏഴ് പേർ കൂടി ഗുവാഹട്ടിയിലേക്ക് തിരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2022, 10:22 am IST
Facebook
Twitter
WhatsAppTelegram

മുംബൈ; മഹാരാഷ്‌ട്രയിൽ ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന വിമതപക്ഷത്തേക്ക് കൂടുതൽ എംഎൽഎമാർ. അഞ്ച് ശിവസേന എംഎൽഎമാരും രണ്ട് സ്വതന്ത്രരും കൂടി വിമതപക്ഷത്ത് ചേരാൻ ഗുവാഹട്ടിയിലേക്ക് തിരിച്ചു. ഇതോടെ ഇന്നലെ രാജിസന്നദ്ധത അറിയിച്ച ഉദ്ധവ് താക്കറെ കൂടുതൽ സമ്മർദ്ദത്തിലായി. ഉദ്ധവിന്റെ രാജി ഇന്ന് ഉണ്ടായേക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്.

സാവന്ത് വാഡി എംഎൽഎ ദീപക് കേശാകർ, ചെമ്പൂർ എംഎൽഎ മാംഗേഷ് കുദാൽക്കർ, ദാദർ എംഎൽഎ സദ സർവാങ്കർ, യോഗേഷ് കദം, ഗോപാൽ ദാൽവി എന്നിവരാണ് ഷിൻഡെ പക്ഷത്തോട് ഒപ്പം ചേരാൻ ഗുവാഹത്തിയിലേക്ക് തിരിച്ചത്. ഇവർക്കൊപ്പം സ്വതന്ത്ര എംഎൽഎമാരായ ചന്ദ്രകാന്ത് പാട്ടീൽ മഞ്ചുള ഗാവിത് എന്നിവരും ഷിൻഡെയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

ഷിൻഡെയ്‌ക്കൊപ്പം പോയ ഒരു എംഎൽഎ തിരിച്ചെത്തിയെന്ന ശിവസേന ഉദ്ധവ് പക്ഷത്തിന്റെ അവകാശവാദത്തിനിടെയാണ് മൂന്ന് എംഎൽഎമാർ കൂടി വിമതപക്ഷത്തേക്ക് പോയിരിക്കുന്നത്. നിലവിൽ പാർട്ടിയിലെ മൂന്നിൽ രണ്ട് എംഎൽഎമാർ തങ്ങളോടൊപ്പം ആണെന്നാണ് ഷിൻഡെ പക്ഷത്തിന്റെ അവകാശവാദം. ഭരത് ഗൊഗാവാലയെ ചീഫ് വിപ്പായി തിരഞ്ഞെടുത്ത് ഡെപ്യൂട്ടി സ്പീക്കർക്ക് ഇവർ കത്ത് നൽകുകയും ചെയ്തിരുന്നു.

തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ പാസാക്കിയ പ്രമേയം അസാധുവാകുമെന്നും 55 എംഎൽഎമാരിൽ 16 പേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തതെന്നും ഡെപ്യൂട്ടി സ്പീക്കർ നഗഹരി ജിർവാളിന് നൽകിയ കത്തിൽ ഷിൻഡെ പറഞ്ഞു.

കോൺഗ്രസുമായും എൻസിപിയുമായും സഖ്യമുണ്ടാക്കിയതിനെ തുടർന്നുളള അസ്വാരസ്യങ്ങളാണ് ശിവസേനയെ രാഷ്‌ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ചത്. ശിവസേന മുന്നോട്ടുവെയ്‌ക്കുന്ന ഹിന്ദുത്വ വാദം ഈ സഖ്യത്തിന്റെ ഭാഗമായി നിന്ന് ഉയർത്തിപ്പിടിക്കാൻ കഴിയില്ലെന്നും ബാൽ താക്കറെയുടെ ആദർശങ്ങളിൽ വെളളം ചേർക്കുന്ന സമീപനമാണ് ഉദ്ധവ് താക്കറെ ചെയ്യുന്നതെന്നുമാണ് ഏക്‌നാഥ് ഷിൻഡെ ആരോപിക്കുന്നത്.

 

Tags: Shiv Senaമഹാരാഷ്ട്രEknath ShindeMaharashtra Political CrisisShiv Sainiksഏകനാഥ് ഷിൻഡെഉദ്ധവ് താക്കറെ
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies