യുപിയിലെ ഉപതിരഞ്ഞെടുപ്പ് ഫലം 2024-ലേക്കുള്ള സൂചന; ബിജെപിക്ക് ശുഭാപ്തി വിശ്വാസം നൽകുന്ന വിജയമെന്ന് യോഗി ആദിത്യനാഥ്
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിയിലെ ഉപതിരഞ്ഞെടുപ്പ് ഫലം 2024-ലേക്കുള്ള സൂചന; ബിജെപിക്ക് ശുഭാപ്തി വിശ്വാസം നൽകുന്ന വിജയമെന്ന് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2022, 11:14 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ നേരിടാനുള്ള ശുഭാപ്തി വിശ്വാസമാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാംപൂർ, അസംഗഢ് ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ വിജയം മികച്ച സന്ദേശമാണ് നൽകുന്നതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.

2024ൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് ശുഭാപ്തി വിശ്വാസം നൽകുന്നതാണ് ഇന്നത്തെ ഉപതിരഞ്ഞെടുപ്പ് ഫലം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന യുപിയുടെ ഇരട്ട എൻജിൻ സർക്കാരിൽ ജനങ്ങൾ പരിപൂർണ വിശ്വാസം പ്രകടിപ്പിച്ചു. കുടുംബവാദികൾക്കും വർഗീയവാദികൾക്കും ശക്തമായ സന്ദേശം ജനങ്ങൾ നൽകിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ഉത്തർപ്രദേശിലെ രാംപൂർ, അസംഗഢ് എന്നിവിടങ്ങളിലും പഞ്ചാബിലെ സംഗ്രൂർ മണ്ഡലത്തിലുമാണ് ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് നടന്നത്. രാംപൂർ, അസംഗഡ് ലോക്സഭാ മണ്ഡലങ്ങളിൽ ഭരണകക്ഷിയായ ബിജെപി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. എസ്പിയുടെ കുത്തക സീറ്റായ ഇരുമണ്ഡലങ്ങളിലും ചരിത്ര വിജയമാണ് ബിജെപി നേടിയത്.

രാംപൂരിൽ ബിജെപി സ്ഥാനാർത്ഥി ഘനശ്യാം സിംഗ് ലോധി സമാജ് വാദി പാർട്ടിയുടെ അസിം രാജയെ പരാജയപ്പെടുത്തിയപ്പോൾ അസംഗഡ് മണ്ഡലത്തിൽ ബിജെപിയുടെ ദിനേഷ് ലാൽ യാദവ് നിരാഹുവയും വിജയിച്ചു.

അസംഗഡ്, രാംപൂർ സീറ്റുകളിൽ നിന്നും എസ്പി നേതാക്കളായ അഖിലേഷ് യാദവ്, അസം ഖാൻ എന്നിവർ എംപി സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അസംഗഡിലെയും രാംപൂരിലെയും ഉപതെരഞ്ഞെടുപ്പ് വിജയം ചരിത്രത്തിലിടം നേടുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേന്ദ്ര സർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനും ലഭിക്കുന്ന സ്വീകാര്യതയും പിന്തുണയുമാണ് ഈ നേട്ടം സൂചിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: UPBJPYogi AdityanathBypoll
Share
Tweet
SendShare

More News from this section

ഗുരുഗ്രാമില്‍ ബൈക്ക് യാത്രക്കാരിയെ കാര്‍ ഇടിച്ച സംഭവം; പ്രതി രാജസ്ഥാനില്‍ പിടിയില്‍, വധശ്രമക്കുറ്റവും

ഗുജറാത്തിന്റെ വികസന നായകനിൽ നിന്ന് ലോക നേതാവിലേക്ക്; മോദി ഭരണത്തിന്റെ 25 വർഷം; സേവാ സങ്കൽപ് അഭിയാനുമായി ബിജെപി, സെപ്റ്റംബർ 17 മുതൽ ഒരു മാസം നീളുന്ന ജനസമ്പർക്ക പരിപാടികൾ

ഇമിഗ്രേഷന്‍ പരിശോധന ഇല്ലേ? ഡല്‍ഹിയില്‍ നടപടിക്രമം പൂര്‍ത്തിയാക്കാതെ മൂന്ന് പേര്‍ അന്താരാഷ്‌ട്ര വിമാനത്തില്‍; എയര്‍ ഇന്ത്യക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നോട്ടീസ്

തൃണമൂൽ ഗുണ്ടകൾ കൊലപ്പെടുത്തിയ ചന്ദ്രനാഥ് രഥിന്റെ അമ്മ; നന്ദിഗ്രാമിൽ ഹസിറാണി രഥ് ബിജെപി സ്ഥാനാർത്ഥി; റജിനഗറിൽ സഖാറാവ് സർക്കാർ

കുട്ടികളുടെ സുരക്ഷയില്‍ ഇനി വിട്ടുവീഴ്ചയില്ല; നിയമനടപടികള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ മെറ്റ സമ്മതിച്ചു, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീട്ടില്‍ തീപിടിത്തം; ബെലഗാവിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

Latest News

94 മത്സരങ്ങള്‍, തുടര്‍ച്ചയായി ഗോള്‍! ക്ലബ്ബ് ഫുട്‌ബോളില്‍ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോയുടെ അല്‍നസര്‍

അഞ്ച് വർഷത്തിനുള്ളിൽ AI വൻ ദുരന്തമുണ്ടാക്കാം; ഗൂഗിൾ ഡീപ്‌മൈൻഡ് ഗവേഷകൻ രാജിവച്ചു

ഏഷ്യന്‍ ഗെയിംസിന് ദിവസങ്ങള്‍ മാത്രം; ശ്രീലങ്കന്‍ ജാവലിന്‍ താരം രുമേഷ് പതിരഗെയിക്ക് തിരിച്ചടി; മൂന്ന് ജാവലിനുകള്‍ വിമാനയാത്രയ്‌ക്കിടെ തകര്‍ന്നു

കോട്ടയത്ത് യൂട്യൂബ് വ്‌ലോഗറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കുടുംബ പ്രശ്‌നമെന്ന് പ്രാഥമിക നിഗമനം

ന്യൂയോര്‍ക്കില്‍ സബ്വേ അപകടം; ഇന്ത്യന്‍ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

നിസ്കരിക്കാനെന്ന വ്യാജേന പള്ളിയിലെത്തി മോഷണം; ആറുമാസത്തിനിടെ കവർന്നത് നിരവധി ഇൻവെർട്ടർ ബാറ്ററികൾ; ഒടുവിൽ പ്രതി പിടിയിൽ

‘ഹവാല എന്ന് കേട്ടാൽ മുഖ്യമന്ത്രിയുടെ കാലുവിറയ്‌ക്കും’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആറ് കിലോ കഞ്ചാവ് പിടികൂടി; ഒഡീഷ സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies