മുഖ്യമന്ത്രിയുടെ വാദങ്ങൾക്ക് കേന്ദ്രമന്ത്രി വി.മുരളീധരന്റെ മറുപടി; ബാ​ഗ് മുഖ്യമന്ത്രി മറുന്നുവെച്ചു; ബാ​ഗ് ഡിപ്ലോമാറ്റിക് പരിരക്ഷയുള്ള ഉദ്യോഗസ്ഥൻ വഴി കൊടുത്തുവിട്ട് പരിശോധന ഒഴിവാക്കി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയുടെ വാദങ്ങൾക്ക് കേന്ദ്രമന്ത്രി വി.മുരളീധരന്റെ മറുപടി; ബാ​ഗ് മുഖ്യമന്ത്രി മറുന്നുവെച്ചു; ബാ​ഗ് ഡിപ്ലോമാറ്റിക് പരിരക്ഷയുള്ള ഉദ്യോഗസ്ഥൻ വഴി കൊടുത്തുവിട്ട് പരിശോധന ഒഴിവാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2022, 10:13 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. സ്വർണം പിടിച്ചയുടൻ ഡിപ്ലോമാറ്റിക് ബാഗേജാണെന്ന് മുരളീധരൻ പറഞ്ഞിരുന്നില്ല എന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് വി.മുരളീധരൻ രം​ഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയുടെ അടുത്ത സുഹൃത്തായ യുഎഇ സർക്കാരിന്റെ ഔദ്യോഗിക ചാനലിലൂടെ കള്ളക്കടത്ത് നടത്തി എന്നത് അവിശ്വസനീയമായിരുന്നു. കടത്തി എന്നതിൽ മുഖ്യമന്ത്രിക്ക് ഉറപ്പ് ഉണ്ടായിരുന്നിരിക്കാം എന്ന് വി.മുരളീധരൻ പറഞ്ഞു. കോൺസുലേറ്റിനുള്ള ബാഗേജല്ല എന്ന് യുഎഇ സർക്കാരിന്റെ പ്രതിനിധിയായ അറ്റാഷെ മൊഴി നൽകുകയും ചെയ്തിരുന്നുവെന്നു അദ്ദേഹം വ്യക്തമാക്കി.

സ്വർണം പിടിക്കുമ്പോൾ യുഎഇ കോൺസുൽ ജനറൽ ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. അറ്റാഷെയുടെ മൊഴി സ്വർണം പിടിച്ചയുടൻ കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുമായി അടുത്ത നയതന്ത്ര ബന്ധമുള്ള യുഎഇയുടെ ഡിപ്ലോമാറ്റിക് പരിരക്ഷയുള്ള ഉദ്യോഗസ്ഥനെ പിടിച്ചുവയ്‌ക്കാൻ ചട്ടമില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാൻ സാധിക്കില്ല. അതിനാലാണ് അവർക്ക് ഇന്ത്യയിൽ നിന്ന് പോകേണ്ടി വന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബാഗേജ് വിട്ടുകിട്ടാൻ വിളിച്ചില്ല എന്ന പിണറായി വിജയന്റെ വാദം കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചുവെന്നും അതിനാലാണ് അയാൾ പ്രതിയായതെന്നും മുരളീധരൻ പറഞ്ഞു.

സ്വർണം അയച്ച ഫൈസൽ ഫരീദിനെ വിദേശകാര്യ മന്ത്രാലയത്തിന്റെ അഭ്യർഥന പ്രകാരം യുഎഇ പോലീസ് അറസ്റ്റ് ചെയിതിരുന്നു. അവരുടെ ചോദ്യം ചെയ്യലിൽ റബിൻസ് ഹമീദാണ് ഇയാളെക്കൊണ്ട് സ്വർണം അയപ്പിച്ചതെന്ന് തെളിയുകയും തുടർന്ന് റബിൻസ് ഹമീദിനെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിച്ചു. ഫൈസൽ ഫരീദിനെ വിട്ടുകിട്ടാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇക്കാര്യം എൻഐഎ കോടതിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികൾ ഒന്നും കണ്ടെത്തിയില്ല എന്ന മുഖ്യമന്ത്രിയുടെ വാദവും തെറ്റാണെന്ന് വി.മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ കിടന്നത് കള്ളക്കടത്ത് കേസിലാണ്. കേസിലെ പ്രതിയായ ഉദ്യോഗസ്ഥൻ ഇന്നും സർവീസിൽ തുടരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിശോധനയില്ലാത്ത ബാഗേജ് കൊണ്ടുപോവാൻ മുഖ്യമന്ത്രിക്കാവില്ല എന്ന മുഖ്യമന്ത്രിയുടെ ന്യായം ശരിയാണ്. എന്നാൽ മുഖ്യമന്ത്രി മറന്നു വച്ച ബാഗ് എന്തിനാണ് കോൺസുലേറ്റിൽ, ഡിപ്ലോമാറ്റിക് പരിരക്ഷയുള്ള ഉദ്യോഗസ്ഥൻ വഴി കൊടുത്തുവിട്ട് പരിശോധന ഒഴിവാക്കിയതെന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

 

Tags: Swapna SureshPinarayi Vijayanv muralidharan
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies