തിരുവനന്തപുരം : സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വിടി ബൽറാം. പാർട്ടി ഓഫീസിന് നേരെയുണ്ടായ ബോംബാക്രമണം ഗൗരവമുള്ള ഒരു തീവ്രവാദ പ്രവർത്തനമാണെന്ന് വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. സംഭവം എൻഐഎ അന്വേഷിക്കണമെന്നും കുറിപ്പിൽ പറയുന്നു.
”എകെ ഗോപാലന് സ്മാരകമുണ്ടാക്കാൻ സർക്കാർ സൗജന്യമായി അനുവദിച്ച സ്ഥലത്ത് നിലനിൽക്കുന്ന പാർട്ടി ഓഫീസിന് നേരെയുണ്ടായ ബോംബാക്രമണം ഗൗരവമുള്ള ഒരു തീവ്രവാദ പ്രവർത്തനമാണ്. ഈ സംഭവം എൻഐഎ അന്വേഷിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തെഴുതണം” എന്ന് വിടി ബൽറാം കുറിച്ചു.
ഇന്നലെ രാത്രിയാണ് എകെജി സെന്ററിന് നേരെ ബോംബേറ് നടന്നത്. ഓഫീസിന്റെ പ്രധാന കവാടത്തിൽ പോലീസ് കാവൽ നിൽക്കെ ആണ് തൊട്ടടുത്തുള്ള ഗേറ്റിന് നേരെ പടക്കം എറിഞ്ഞത്. ബൈക്കിലെത്തിയ ആളാണ് ആക്രമണം നടത്തിയത്. ഇതിന് മുൻപ് മറ്റൊരാൾ വന്ന് നിരീക്ഷിച്ച് പോയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
Comments