മഹാരാഷ്ട്രയിൽ കളി തുടങ്ങി ഷിൻഡെ; വിശ്വാസവോട്ടെടുപ്പിൽ വിപ്പ് ലംഘിച്ച ഉദ്ധവ് പക്ഷ എംഎൽഎമാർക്ക് നോട്ടീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാരാഷ്‌ട്രയിൽ കളി തുടങ്ങി ഷിൻഡെ; വിശ്വാസവോട്ടെടുപ്പിൽ വിപ്പ് ലംഘിച്ച ഉദ്ധവ് പക്ഷ എംഎൽഎമാർക്ക് നോട്ടീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 01:22 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെ ഉദ്ധവ് പക്ഷത്തുളള എംഎൽഎമാർക്കെതിരെ നടപടി കടുപ്പിച്ച്് ഷിൻഡെ പക്ഷം. വിശ്വാസ വോട്ടെടുപ്പിൽ വിപ്പിന്റെ നിർദ്ദേശം ലംഘിച്ചതിന് മറുപടി തേടി ഷിൻഡെ വിഭാഗം നിയോഗിച്ച പാർട്ടി ചീഫ് വിപ്പ് ഭരത് ഗൊഗാവാലെ ഉദ്ധവിനൊപ്പം നിൽക്കുന്ന എംഎൽഎമാർക്ക് നോട്ടീസ് അയച്ചു.

ഉദ്ധവ് താക്കറെ അനുകൂലികളായ 14 എംഎൽഎമാർക്കാണ് നോട്ടീസ് അയച്ചത്. ഷിൻഡെ പക്ഷത്തെ ചീഫ് വിപ്പിനെ അംഗീകരിച്ച സ്പീക്കറുടെ നടപടിയുൾപ്പെടെ ഉദ്ധവ് പക്ഷം കോടതിയിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് നീക്കം. വിശ്വാസ വോട്ടെടുപ്പിൽ ഏക്നാഥ് ഷിൻഡെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭരത് ഗൊഗാവാലെ എല്ലാ ശിവസേന എംഎൽഎമാർക്കും വിപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ചതിന്റെ പേരിലാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്. വിപ്പ് ലംഘിക്കുന്നത് നിയമസഭാ ചട്ടങ്ങളിൽ ഗുരുതരമായ കുറ്റമാണ്.

വിശ്വാസവോട്ടെടുപ്പിൽ 99 നെതിരെ 164 വോട്ടുകൾ നേടിയാണ് ഷിൻഡെ സർക്കാർ ഭൂരിപക്ഷം തെളിയിച്ചത്. സുനിൽ പ്രഭുവിനെയാണ് ശിവസേനയുടെ ചീഫ് വിപ്പായി ഉദ്ധവ് പക്ഷം നിയോഗിച്ചിരിക്കുന്നത്. എന്നാൽ കൂടുതൽ എംഎൽഎമാർ തങ്ങൾക്കൊപ്പമാണെന്നും ഉദ്ധവ് പക്ഷമാണ് വിമതരെന്നുമാണ് ഷിൻഡെയുടെ വാദം. ഇതിന് കൂടുതൽ ബലം നൽകുന്നതിന് കൂടിയാണ് വിശ്വാസ വോട്ടെടുപ്പിൽ വിപ്പ് ലംഘിച്ചതിന് വിശദീകരണം തേടിയത്. ഈ സാഹചര്യത്തിൽ ഇവരെ സസ്പെന്റ് ചെയ്യണമെന്ന് പാർട്ടി വിപ്പ് സ്പീക്കറോട് ആവശ്യപ്പെട്ടു.

എന്നാൽ ഉദ്ധവിന്റെ മകൻ ആദിത്യ താക്കറെയെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രത്യേക പരിഗണന വെച്ചാണ് ആദിത്യയ്‌ക്ക് നോട്ടീസ് നൽകാതിരുന്നത് എന്നാണ് വിശദീകരണം.

പാർട്ടി ചീഫ് വിപ്പിനെ നിയമിച്ചത് ചോദ്യം ചെയ്തുകൊണ്ട് ഉദ്ധവ് താക്കറെ പക്ഷം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച ബെഞ്ച്, വിഷയം ഹർജി ജൂലൈ 11ന് പരിഗണിക്കുമെന്ന് വ്യക്തമാക്കി.

അതേസമയം ശിവസേനയെ തകർത്താനുള്ള ഗൂഢനീക്കങ്ങളാണ് ബിജെപി നടത്തുന്നത് എന്ന് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ധൈര്യമുണ്ടെങ്കിൽ ബിജെപി ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഉദ്ധവിന്റെ വെല്ലുവിളി. കുറച്ച് പേർ വ്യതിചലിച്ചുപോചയാൽ തകരുന്ന ഒരു സംഘടനയല്ല ശിവസേനയെന്ന് ഉദ്ധവിന്റെ മകൻ ആദിത്യ താക്കറെ അറിയിച്ചു. ഡിസംബറിൽ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മഹാരാഷ്‌ട്രയും തിരഞ്ഞെടുപ്പ് പോരിന് ഇറങ്ങുമെന്നാണ് ആദിത്യ താക്കറെയുടെ പ്രഖ്യാപനം,

Tags: MAHARASHTRAUddhav ThackerayshivsenaEknath Shindeadithya thackeray
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies