ഐഎൻഎസ് വിക്രാന്ത്; നാലാംഘട്ട പരീക്ഷണവും പൂർത്തിയാക്കി നാവിക സേന; റഫേലും സൂപ്പൺഹോണറ്റുകളും പറന്നുയരും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐഎൻഎസ് വിക്രാന്ത്; നാലാംഘട്ട പരീക്ഷണവും പൂർത്തിയാക്കി നാവിക സേന; റഫേലും സൂപ്പൺഹോണറ്റുകളും പറന്നുയരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2022, 07:53 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് സൈനിക സേവനത്തിനുള്ള അവസാന ഘട്ട പരീക്ഷണത്തിലേയ്‌ക്ക്. കടലിൽ നാലാം ഘട്ട പരീക്ഷണവും ഇന്ന് വിക്രാന്ത് പൂർത്തിയാക്കി. ആഗസ്റ്റ് മാസത്തിലാണ് നാവികസേനയ്‌ക്ക് കപ്പൽ ഔദ്യോഗികമായി കൈമാറുക.

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഭാഗമായി കപ്പൽ കൈമാറുമെന്നാണ് നാവികസേനാ വൃത്തങ്ങൾ പറയുന്നത്. കപ്പലിൽ വിവിധ വേഗതയിലും ക്ഷമതയിലുമുള്ള യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററും ഇറക്കുന്നതും പറന്നുയരുന്നതും പരീക്ഷിച്ചു. കരയിലേയ്‌ക്കും വിമാനങ്ങളിലേയ്‌ക്കുമുള്ള ആശയവിനിമയ സംവിധാനങ്ങളുടെ കൃത്യതയും ഓരോ ഘട്ടത്തിലും പൂർത്തിയാക്കിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ഐഎൻഎസ് വിക്രാന്തിൽ 76 ശതമാനവും ഉപയോഗിച്ചിരിക്കുന്നത് ഇന്ത്യയിൽ ലഭ്യമായതും നിർമ്മിച്ചതുമായ ഉപകരണങ്ങളാണ്. 2021 ആഗസ്റ്റിലാണ് നീറ്റിലിറക്കിയ ശേഷമുള്ള ആദ്യ പരീക്ഷണം നടന്നത്. രണ്ടാം ഘട്ടം ഒക്ടോബറിലും മൂന്നാം ഘട്ടം ഈ വർഷം ജനുവരിയി ലുമാണ് നടന്നത്. വിമാനവാഹിനിയിലെ തോക്കുകൾ, മിസൈലുകൾ, വൈദ്യുത സാങ്കേതിക സംവിധാനങ്ങൾ, ജീവൻരക്ഷാ ഉപകരണങ്ങൾ, കടലിൽ ദിശ മനസ്സിലാക്കാനുള്ള നാവിഗേഷൻ സംവിധാനങ്ങൾ എല്ലാം വിവിധ മേഖലകളിലേയ്‌ക്ക് കപ്പൽ എത്തിച്ചുകൊണ്ട് പരിശോധിച്ചു. കടലിൽ അതിവേഗത്തിലും കപ്പൽ ഓടിച്ചതായും നാവിക സേന അറിയിച്ചു.

വിമാനവാഹിനിയിൽ അമേരിക്കയുടെ എഫ്-18 സൂപ്പർ ഹോണറ്റ് , ഫ്രാൻസിന്റെ റഫേൽ എന്നിവയും ഇന്ത്യയുടെ മറ്റ് യുദ്ധവിമാനങ്ങൾക്കൊപ്പം സജ്ജമാക്കും. ഇവയെല്ലാം വിവിധ ഘട്ടങ്ങളിൽ പരിശോധനയ്‌ക്ക് വിധേയമാക്കി കഴിഞ്ഞു.

Tags: indian navyins vikranth
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies