ഔറംഗാബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ; ഭൂരിപക്ഷം നഷ്ടമായ ഉദ്ധവ് സർക്കാർ ധൃതി പിടിച്ച് നടപ്പാക്കിയ തീരുമാനങ്ങൾ പുന:പരിശോധിക്കുന്നു- Maharashtra Government to rename Aurangabad and Osmanabad
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഔറംഗാബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സർക്കാർ; ഭൂരിപക്ഷം നഷ്ടമായ ഉദ്ധവ് സർക്കാർ ധൃതി പിടിച്ച് നടപ്പാക്കിയ തീരുമാനങ്ങൾ പുന:പരിശോധിക്കുന്നു- Maharashtra Government to rename Aurangabad and Osmanabad

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2022, 03:29 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഔറംഗാബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സർക്കാർ. ഭൂരിപക്ഷം നഷ്ടമായ ഉദ്ധവ് സർക്കാർ അവസാന നിമിഷം ധൃതി പിടിച്ച് നടപ്പാക്കിയ തീരുമാനങ്ങൾ പുന:പരിശോധിക്കുന്നതിനായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും യോഗം ചേർന്നു. ഈ യോഗത്തിലാണ് ഔറംഗാബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുമാറ്റം സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചത്.

ഔറംഗാബാദിന്റെ പേര് ഛത്രപതി സംഭാജി നഗർ എന്നും ഒസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നുമാണ് മാറ്റിയിരിക്കുന്നത്. പുറത്തു പോയ ഉദ്ധവ് സർക്കാർ നേരത്തേ ഈ തീരുമാനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഭൂരിപക്ഷമുള്ള നിലവിലെ സർക്കാരിന്റെ പ്രഖ്യാപനമാണ്, ഔദ്യോഗിക നിർദ്ദേശമായി കേന്ദ്ര സർക്കാരിന് മുന്നിൽ എത്തുക.

നവി മുംബൈ വിമാനത്താവളത്തിന്റെ പേര് മാറ്റാനും തീരുമാനമായി. ഡി ബി പാട്ടീൽ നവി മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം എന്നാണ് പുതിയ പേര്. നിയമസഭയുടെ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ പുതിയ തീരുമാനങ്ങൾ ചർച്ച ചെയ്യും. തുടർന്നാകും നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരിന് സമർപ്പിക്കുക എന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അറിയിച്ചു.

1988ൽ ശിവസേന സ്ഥാപകൻ ബാൽ താക്കറെ ആണ് ഔറംഗാബാദിന്റെയും ഒസ്മാനാബാദിന്റെയും പേര് മാറ്റണമെന്ന നിർദ്ദേശം ആദ്യമായി മുന്നോട്ട് വെച്ചത്. മുഗൾ ഭരണാധികാരി ഔറംഗസേബിനോട് ധീരമായി ഏറ്റുമുട്ടി വീരസ്വർഗം പ്രാപിച്ച ഛത്രപതി സംഭാജി മഹാരാജ്, ഛത്രപതി ശിവജിയുടെ മകനായിരുന്നു. അദ്ദേഹത്തിന്റെ വീരസ്മരണകൾക്കുള്ള ആദരം എന്ന നിലയിലാണ് പേരുമാറ്റം.

ശതവാഹന സാമ്രാജ്യം എട്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ച നഗരമായിരുന്നു ‘ധാരാശിവ്‘. ഇരുപതാം നൂറ്റാണ്ടിൽ വൈദേശിക ഭരണാധികാരികളാണ് ഇതിന്റെ പേര് ഒസ്മാനാബാദ് എന്നാക്കി മാറ്റിയത്. നഗരത്തിന്റെ പൗരാണിക നാമം പുനസ്ഥാപിക്കാനുള്ള തീരുമാനമാണ് നിലവിലെ ബിജെപി- ശിവസേന സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.

Tags: MAHARASHTRABJPAURANGABADShiv SenaOsmanabadDharashiv
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies