''മഴയല്ല മുഖ്യമന്ത്രി മണി മണി''; മണിയെപ്പറ്റി ചോദിച്ചപ്പോൾ മഴയെപ്പറ്റി പറഞ്ഞ് പിണറായി വിജയൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”മഴയല്ല മുഖ്യമന്ത്രി മണി മണി”; മണിയെപ്പറ്റി ചോദിച്ചപ്പോൾ മഴയെപ്പറ്റി പറഞ്ഞ് പിണറായി വിജയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2022, 05:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : എംഎം മണിയുടെ വിവാദ പരാമർശത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹി എകെജി ഭവനിൽ നിന്ന് മടങ്ങുമ്പോൾ മുഖ്യമന്ത്രിയോട് എംഎം മണിയുടെ സ്ത്രീവിരുദ്ധ പരാമർശത്തെക്കുറിച്ച് പരാമർശത്തെക്കുറിച്ച് മാദ്ധ്യമങ്ങൾ ചോദിച്ചെങ്കിലും മുഖ്യമന്ത്രിയുടെ മറുപടി മഴയെക്കുറിച്ച് ആയിരുന്നു.

”നല്ല മഴ വന്നില്ലേ, ഏതായാലും ഇവിടെ വന്നപ്പോൾ. കുറേ നാളായിട്ട് മഴ ഇല്ലാത്തതിനെക്കുറിച്ച് നിങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ.” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എംഎം മണിയെപ്പറ്റി വീണ്ടും വീണ്ടും ചോദ്യങ്ങൾ ഉയർത്തിയെങ്കിലും ഒന്നു പറയാൻ പിണറായി വിജയൻ തയ്യാറായില്ല.  എംഎം മണിയെ മുഖ്യമന്ത്രി നിയന്ത്രിക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിട്ടും ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പിണറായി പ്രതികരിക്കാഞ്ഞതും ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്

നിയമസഭയിൽ കെകെ രമ എംഎൽഎയ്‌ക്കെതിരെ എംഎം മണി നടത്തിയ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ‘ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല’- എന്നായിരുന്നു എംഎം മണിയുടെ പരാമർശം. മണിയുടെ വാവിട്ട പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാക്കൾ ഒന്നാകെ രംഗത്തെത്തി. നിയമസഭയിൽ നടത്തിയ വിവാദ പരാമർശം പിൻവലിക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഉയർത്തി. എന്നാൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മണിയെ ന്യായീകരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. എംഎം മണി പറഞ്ഞത് അവർ വിധവയായതിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് എന്നും അതിൽ ഒരു തെറ്റുമില്ലെന്നും മുഖ്യമന്ത്രി സഭയിൽ വിശദീകരിച്ചു. ഇതോടെ നിയമസഭയിൽ പ്രതിപക്ഷ ബഹളം വീണ്ടും രൂക്ഷമായി.

തുടർന്നാണ് മണിയെ വിമർശിച്ചുകൊണ്ട് സിപിഐ ആനി രാജ രംഗത്തെത്തിയത്. ഒരു കമ്യൂണിസ്റ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് മണി നടത്തിയതെന്നായിരുന്നു ആനി രാജയുടെ വിമർശനം. ഇതിന് പിന്നാലെയാണ് ആനി രാജയ്‌ക്കെതിരെയും മണി പ്രതികരിച്ചത്.

”അവർ ഡൽഹിയിലല്ലേ ഒണ്ടാക്കുന്നേ” എന്നായിരുന്നു ആനി രാജയുടെ വാക്കുകളോട് എംഎം മണിയുടെ പ്രതികരണം. കെകെ രമയ്‌ക്കെതിരെ നടത്തിയ പരാമർശം പിൻവലിക്കില്ലെന്നും മണി പറഞ്ഞിരുന്നു.

ഇതോടെ സിപിഐ നേതാവിനെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വൻ വിവാദങ്ങൾക്ക് വഴിവെച്ചു. സംഭവത്തിൽ എംഎം മണിയെ ശക്തമായി എതിർത്തുകൊണ്ട് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവകുമാർ ഉൾപ്പെടെ രംഗത്തെത്തി. എംഎം മണിയുടേത് നാക്കുപിഴയല്ല മറിച്ച് പുലയാട്ടാണെന്നും അദ്ദേഹം തെമ്മാടി നിഘണ്ടു സൃഷ്ടിച്ചുവെന്നും കെ കെ ശിവരാമൻ പ്രതികരിച്ചു.

തുടർന്ന് വിശദീകരണവുമായി മണിയും രംഗത്തെത്തി. ആനിരാജക്ക് എന്റെ പാർട്ടിയുടെ നേതാക്കളോടോ എന്നോടോ ചോദിക്കാമായിരുന്നുവെന്നും രമയെ ആക്ഷേപിച്ചിട്ടില്ലെന്നും മണി പറഞ്ഞു. ആനി രാജയല്ല, ഇനി ആര് പറഞ്ഞാലും ഇതിൽ മാറ്റമുണ്ടാകില്ലെന്നും മണി കൂട്ടിച്ചേർത്തു. എന്നാൽ സിപിഐ നേതാവിനെതിരെ നടത്തിയ പരാമർശത്തിൽ പ്രതികരിക്കാൻ സിപിഎം നേതാക്കൾ ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടയിലായിരുന്നു പ്രസ്താവനയെക്കുറിച്ച് മുഖ്യമന്ത്രിയും മൗനം പാലിച്ചത്.

Tags: എംഎം മണിRainPinarayi Vijayanmm maniപിണറായി വിജയൻമഴ
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies