ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനം: അവസാന ഘട്ടത്തിൽ ഒന്നാമനായെത്തി ഋഷി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനം: അവസാന ഘട്ടത്തിൽ ഒന്നാമനായെത്തി ഋഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 12:38 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ:  ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിനുള്ള അന്തിമഘട്ടത്തിലേക്ക് ഇന്ത്യൻ വംശജൻ ഋഷി സുനകും വിദേശകാര്യ മന്ത്രി ലിസ് ട്രസും. കൺസർവേറ്റിവ് പാർട്ടി അംഗങ്ങളുടെ വോട്ടെടുപ്പാണ് ഇനി നടക്കാനുള്ളത്. സെപ്തംബർ അഞ്ചിനാണ് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുക. ജയിച്ചാൽ  വെള്ളക്കാരനല്ലാത്ത  ആദ്യ ബ്രീട്ടീഷ്  പ്രധാനമന്ത്രിയാകും ഋഷി സുനക്.

പതിനൊന്ന് പേർ മത്സരിച്ച ബ്രിട്ടനിലെ പ്രധാനമന്ത്രി പദത്തിലേക്ക് ധനകാര്യമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക് എത്തിയത് ഏറെ ആവേശത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. കൺസർവേറ്റീവ് പാർട്ടിയിലെ 137 എംപിമാരുടെ പിന്തുണ നേടിയാണ് അന്തിമഘട്ടത്തിലേക്ക് ഒന്നാമനായി ഋഷി സുനക് എത്തിയത്. വിദേശകാര്യ മന്ത്രി  ലിസ് ട്രസുമായാണ് ഋഷി സുനക് അന്തിമഘട്ടത്തിൽ മാറ്റുരയ്‌ക്കുന്നത്. 113 എംപിമാരുടെ പിന്തുണ നേടിയാണ് ലിസ് ട്രസ് അവസാന റൗണ്ടിലെത്തിയത്.

ഇവരിൽ ആരാകണം അടുത്ത പ്രധാനമന്ത്രിയെന്ന് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കും. ഒരു ലക്ഷത്തി അറുപതിനായിരം വരുന്ന ടോറി അംഗങ്ങളാണ് വോട്ടെടുപ്പിലൂടെ ഇവരിൽ ഒരാളെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിക്കുന്നത്. ആ കടമ്പ അത്ര നിസാരവുമല്ല. ബോറിസ് ജോൺസന്റെ ഏറ്റവും അടുത്ത അനുയായി കൂടിയായ ഋഷി സുനകിന്റെ രാജിയാണ് ബോറിസിന്റെ പ്രധാനമന്ത്രി പദം തെറിപ്പിച്ചത്. തന്നെ കൈപിടിച്ചുയർത്തിയ നേതാവിനെ പിന്നിൽ നിന്ന് കുത്തിയ രാഷ്‌ട്രീയക്കാരൻ എന്ന അപവാദമാണ് ടോറി അംഗങ്ങളുടെ ഇടയിൽ ഋഷി സുനക് നേരിടുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിലെ നികുതി വർദ്ധനവും, വിലക്കയറ്റവും ധനമന്ത്രിയായിരുന്ന ഋഷി സുനക് നേരിടേണ്ട മറ്റൊരു പ്രധാന വെല്ലുവിളിയാണ് . എന്നാൽ നേരിട്ട് ജനങ്ങളെ ബാധിക്കാത്ത വിദേശകാര്യ വകുപ്പാണ് എതിരാളിയായ ലിസ് ട്രസ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് പാർട്ടി അംഗങ്ങളുടെ ഇടയിലും ജനങ്ങളുടെ ഇടയിലും ട്രസിന് അവമതിപ്പില്ല. ഇത് അന്തിമഘട്ടത്തിൽ നിർണ്ണായകമായേക്കാം.

105 എംപിമാരുടെ മാത്രം പിന്തുണ നേടിയ വാണിജ്യ മന്ത്രി പെന്നി മോഡൗണ്ട് അവസാനഘട്ടത്തിൽ പുറത്തായി. മുസ്ലിം മതമൗലിക സംഘടനകളുമായുള്ള  ബന്ധമാണ് അവസാനഘട്ടത്തിൽ പെനിക്ക് വിനയായത് .ബ്രീട്ടിഷ് സർക്കാരിന്റെ ജാഗ്രതാ ലിസ്റ്റിലുള്ള മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടന്റെ സെക്രട്ടറി ജനറൽ സാറാ മുഹമ്മദുമായി പെനി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതു സംബന്ധിച്ച പഴയ ട്വീറ്റ് വീണ്ടും ചർച്ചയായതോടെ പെനി അവസാനഘട്ടത്തിൽ താഴെ വീണു.

ജയിച്ചാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യത്തെ ഇന്ത്യൻ വംശജനായിരിക്കും ഋഷി സുനക്.ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തിയുടെ മകൾ അക്ഷത ആണ് ഋഷി സുനകിന്റ് ഭാര്യ. സ്വാതന്ത്ര്യത്തിന് മുമ്പ് പഞ്ചാബിൽ നിന്ന് ആഫ്രിക്കയിലേക്ക് കുടിയേറിയ കുടുംബം ആണ് ഋഷിയുടെത്.

Tags: rishi sunakBritish Prime Minister
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies