ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ബിഎസ് യെദ്യൂരപ്പ; ശികാരിപുര മണ്ഡലത്തിൽ നിന്ന് മകൻ വിജയേന്ദ്ര ജനവിധി തേടുമന്നും മുൻ കർണാടക മുഖ്യമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ബിഎസ് യെദ്യൂരപ്പ; ശികാരിപുര മണ്ഡലത്തിൽ നിന്ന് മകൻ വിജയേന്ദ്ര ജനവിധി തേടുമന്നും മുൻ കർണാടക മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 07:02 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അറിയിച്ചു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മകനും നേതാവുമായ വിജയേന്ദ്ര മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മത്സരത്തിൽ ശിവമോഗ ജില്ലയിലെ ശികാരിപുര മണ്ഡലത്തെ പ്രതിനിധീകരിക്കുമെന്നും വ്യക്തമാക്കി.

മകൻ വിജയേന്ദ്രയ്‌ക്കായി തന്റെ നിയോജക മണ്ഡലം വിട്ടുകൊടുക്കുകയാണ്. വൻ ഭൂരിപക്ഷത്തോടെ മകനെ വിജയിപ്പിക്കണൈമന്നും അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിക്കുകയും വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും വ്യക്തമാക്കി. കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേറാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡികെ ശിവകുമാറും മുഖ്യമന്ത്രി പദത്തിനായി കൊമ്പുക്കോർക്കുകയാണ്. എന്നാൽ ബിജെപി അതിന് അനുവദിക്കില്ലെന്നും കർണാടകയിൽ ബിജെപി തന്നെ അധികാരത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

1970 ൽ ശിക്കാരിപുരത്ത് ആർഎസ്എസ് യൂണിറ്റിന്റെ സെക്രട്ടറിയായാണ് രാഷ്‌ട്രീയ ജീവിതം ആരംഭിക്കുന്നത്. 1980ൽ ശിക്കാരിപുര ബിജെപി താലൂക്ക് യൂണിറ്റ് പ്രസിഡന്റായും 1985ൽ ബിജെപിയുടെ ഷിമോഗ ജില്ലാ ഘടകത്തിന്റെ അധ്യക്ഷനവുകയും ചെയ്തു. 1988ൽ കർണാടക സംസ്ഥാന ബിജെപി അധ്യക്ഷനായി.1983, 1985, 1989, 1994, 2004, 2008, 2013, 2018 വർഷങ്ങളിൽ ശിക്കാരിപുരത്തിന്റെ എംഎൽഎ ആയിരുന്നു. 2014ൽ ഷിമോഗ ലോക്സഭാ മണ്ഡലത്തിൽ നിന്ന് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2007 നവംബർ 12 മുതൽ നവംബർ 19 വരെയും 2008 മേയ് 30 മുതൽ ജൂലൈ 31 വരെയും 2018 മെയ് 17 മുതൽ മെയ് 19 വരെ കർണാടക മുഖ്യമന്ത്രി പദവും അലങ്കരിച്ചു.

Tags: KarnatakaBJPBS Yediyurappa
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies