പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പുതിയ 'ക്യാപ്‌സ്യൂളു'മായി എ കെ ബാലൻ; ഇടത് സർക്കാർ 60 കോടിയിലധികം ലാഭിച്ചിട്ടുണ്ടെന്ന് ന്യായീകരണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പുതിയ ‘ക്യാപ്‌സ്യൂളു’മായി എ കെ ബാലൻ; ഇടത് സർക്കാർ 60 കോടിയിലധികം ലാഭിച്ചിട്ടുണ്ടെന്ന് ന്യായീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 08:45 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം വർദ്ധിപ്പിച്ചതിനെ ന്യായീകരിച്ച് മുന്‍ മന്ത്രി എ കെ ബാലൻ. പേഴ്‌സണൽ സ്റ്റാഫ് വിവാദം അനാവശ്യമാണെന്ന് അദ്ദേഹം പറ‍ഞ്ഞു. പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ എൽഡിഎഫ് സർക്കാർ കോടികളോളം രൂപ ലാഭിച്ചിട്ടുണ്ടെന്ന് എ കെ ബാലൻ അവകാശപ്പെടുന്നു. അതുകൊണ്ട് വിവാദത്തിന്റെ ആവശ്യമില്ലെന്നാണ് മുൻ മന്ത്രിയുടെ വാദം.

മുൻ മന്ത്രി സജി ചെറിയാന്‍റെ സ്റ്റാഫിനെ വിഭജിച്ച് മറ്റു മന്ത്രിമാർക്ക് നൽകിയതു കൊണ്ട് അധിക ചെലവ് ഉണ്ടാകുന്നില്ലെന്ന് എ കെ ബാലൻ പറയുന്നു. ഉമ്മൻചാണ്ടി സർക്കാർ പുറത്തിറക്കിയ ഉത്തരവ് ഇപ്പോഴും നിലനിൽക്കുകയാണ്. അന്ന് മന്ത്രിമാരുടെ സ്റ്റാഫുകളുടെ എണ്ണം 30 ആയിരുന്നുവെന്ന് ഉത്തരവിൽ കാണാമെന്നും അദ്ദേഹം പറ‍ഞ്ഞു. എന്നാൽ പിണറായി സർ‍ക്കാർ സ്റ്റാഫുകളുടെ എണ്ണം 25 മതിയെന്ന് തീരുമാനിച്ചതിലൂടെ 60 കോടിയിലധികം രൂപ ലഭിച്ചുവെന്നും എ.കെ ബാലൻ ന്യായീകരിച്ചു.

കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം 30 ആയി ഉയർത്തിയിരുന്നു. ഭരണഘടനാ വിരുദ്ധമായ പരാമർശങ്ങളുടെ പേരിൽ പുറത്താക്കപ്പെട്ട മന്ത്രി സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന വിവിധ വകുപ്പുകളാണ് റിയാസ് ഉൾപ്പെടെയുള്ള മന്ത്രിമാർക്ക് വിഭജിച്ച് നൽകിയത്. സാംസ്‌കാരികം, ഫിഷറീസ്, യുവജനകാര്യം എന്നീ വകുപ്പുകൾ മൂന്ന് മന്ത്രിമാർക്കാണ് കൊടുത്തിരുന്നത്. സാംസ്‌കാരിക വകുപ്പ് വി.എൻ വാസവനും യുവജനകാര്യ വകുപ്പ് മുഹമ്മദ് റിയാസിനും ഫിഷറീസ് വകുപ്പ് വി അബ്ദുറഹിമാനുമാണ് നൽകിയത്. ഇതിന് പിന്നാലെയാണ് സജി ചെറിയാന്റെ പേഴ്‌സണൽ സ്റ്റാഫംഗങ്ങളെ മൂന്ന് മന്ത്രിമാർക്കും വീതിച്ച് നൽകിയത്.

Tags: ldfkerala governmentpersonal staffAK Balan
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies