ചെന്നൈ: തമിഴ്നാട്ടിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വൈദികൻ അറസ്റ്റിൽ. രാമനാഥപുരത്തെ പുനിതാർ അരുൾ ആനന്ദർ പള്ളിയിലെ പാസ്റ്ററായ ജോൺ റോബർട്ട് എന്ന വൈദികനാണ് പിടിയിലായത്. പ്രാർത്ഥനയ്ക്കെത്തുന്ന പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു ഇയാൾ.
പീഡനത്തിനിരയായതോടെ പെൺകുട്ടികൾ ശിശുക്ഷേമ വകുപ്പിനെ വിവരം അറിയിച്ചു. പിന്നാലെ അധികൃതർ നടത്തിയ രഹസ്യാന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞു.
തുടർന്ന് ശിശുക്ഷേമ വകുപ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു.
Comments