കോട്ടയം : സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ.തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തിലാണ് അറസ്റ്റ്. സിപിഎം എൽ സി അംഗവും പഞ്ചായത്ത് മെമ്പറുമായ ബൈജു വിജയൻ, ബ്രാഞ്ച് സെക്രട്ടറി സുനിൽ എന്നിവരാണ് അറസ്റ്റിലായത്. സംഭവം നടന്ന് ആറാം ദിവസമാണ് പ്രതികളെ പിടികൂടുന്നത്
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാറിനെ വീട്ടിൽ കയറി സിപിഎം പ്രാദേശിക നേതാക്കൾ മർദ്ദിച്ചത്. യൂത്ത് കോൺഗ്രസ് പ്രാദേശിക പ്രവർത്തകനായ ആന്റോ ആന്റണിക്കും അക്രമത്തിൽ പരിക്കേറ്റു.
രാത്രി 12 മണിയോടെയാണ് അക്രമം ഉണ്ടായത്. അറസ്റ്റിലായ സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിലാണ് അക്രമം ഉണ്ടായത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെയാണ് പ്രതികളായ സിപിഎം പ്രവർത്തകർ അറസ്റ്റിലായത്.
Comments