ഗാന്ധിനഗർ: ഗുജറാത്തിൽ രണ്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾ കൂടി ബിജെപിയിൽ ചേർന്നു. നരേഷ് റാവൽ, രാജു പർമാർ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പാട്ടീലിന്റെ സാന്നിദ്ധ്യത്തിലാണ് നേതാക്കൾ ബിജെപിയിൽ ചേർന്നത്.
കോൺഗ്രസ് പാർട്ടി ദേശീയതയിൽ നിന്നും അകലുകയാണ്. ഗുജറാത്തിനെയും ഗുജറാത്തികളെയും അവർ അവഗണിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അവർ തരം കിട്ടുമ്പോഴെല്ലാം അപമാനിക്കുന്നു. ഗുജറാത്തികളായ വ്യവസായികളോടും അവർ വൈരാഗ്യപൂർവ്വം പെരുമാറുന്നു. കോൺഗ്രസ് വിട്ട ശേഷം നേതാക്കൾ പറഞ്ഞു.
സംസ്ഥാന നേതാക്കളോടും കോൺഗ്രസ് നേതൃത്വം അവഗണന തുടരുകയാണ്. മുതിർന്ന നേതാക്കളെ അവർ ഒഴിവാക്കുന്നു. അവരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാനിക്കുന്നില്ല. ഈ നിലപാട് ശരിയല്ലെന്നും അവർ പറഞ്ഞു.
കോൺഗ്രസ് സമ്പൂർണ്ണമായും അധപതിച്ച് കഴിഞ്ഞു. പാർട്ടിക്ക് ഇനിയൊരു തിരിച്ചു പോക്കില്ല. ദേശീയതയെ അപമാനിക്കുന്ന എല്ലാ പ്രസ്ഥാനങ്ങൾക്കും കോൺഗ്രസിന്റെ തകർച്ച ഒരു പാഠമായിരിക്കുമെന്നും നരേഷ് റാവലും രാജു പർമാറും വ്യക്തമാക്കി.
Comments