ന്യൂയോർക്കിൽ വീണ്ടും ഗാന്ധി പ്രതിമ തകർത്തു; പിന്നിൽ തീവ്ര ഇടതുപക്ഷവും ഖാലിസ്താൻവാദികളുമെന്ന് സൂചന- Gandhi statue vandalised in New York
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ന്യൂയോർക്കിൽ വീണ്ടും ഗാന്ധി പ്രതിമ തകർത്തു; പിന്നിൽ തീവ്ര ഇടതുപക്ഷവും ഖാലിസ്താൻവാദികളുമെന്ന് സൂചന- Gandhi statue vandalised in New York

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 10:12 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ന്യൂയോർക്കിൽ വീണ്ടും ഗാന്ധി പ്രതിമയ്‌ക്ക് നേരെ ആക്രമണം. ന്യൂയോർക്കിലെ ശ്രീ തുളസി ക്ഷേത്രത്തിന് മുന്നിലെ ഗാന്ധി പ്രതിമ തകർത്ത ശേഷം അക്രമികൾ പെയിൻ്റ് ഉപയോഗിച്ച് സമീപത്ത് വിദ്വേഷം ജനിപ്പിക്കുന്ന വാക്കുകളും എഴുതി വെച്ചു. ഓഗസ്റ്റ് മൂന്നാം തീയതിയും ഇതേ പ്രതിമയ്‌ക്ക് നേരെ സമാനമായ ആക്രമണം നടന്നിരുന്നു.

സംഭവത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹം പ്രതിഷേധിച്ചു. ഗാന്ധി പ്രതിമ തകർത്തതിലൂടെ അക്രമികൾ ഇന്ത്യൻ സമൂഹത്തിന്റെ വിശ്വാസങ്ങളുടെ മുഖമാണ് നശിപ്പിച്ചിരിക്കുന്നതെന്ന് ന്യൂയോർക്ക് നിയമനിർമാണ സഭയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദു വംശജയായ ജെന്നിഫർ രാജ്കുമാർ പറഞ്ഞു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അവർ അറിയിച്ചു.

സംഭവത്തിന് പിന്നിൽ തീവ്ര ഇടതുപക്ഷ പ്രവർത്തകരും ഖാലിസ്താൻവാദികളുമാണെന്നാണ് സൂചന. അമേരിക്കയിലെ ഗാന്ധി പ്രതിമകൾ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഈ വിഭാഗം പലപ്പോഴും അധികൃതർക്ക് നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. ഇതിന് മുൻപ് ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ തീവ്ര ഇടതുപക്ഷ പ്രവർത്തകർക്കും ഖാലിസ്താൻവാദികൾക്കും പങ്കുണ്ടെന്ന് വ്യക്തമായിരുന്നു.

2020 ഫെബ്രുവരി മാസത്തിൽ ഇന്ത്യയിലെ കാർഷിക നിയമങ്ങളെ എതിർത്ത് വാഷിംഗ്ടണിൽ നടന്ന ഒരു പ്രതിഷേധത്തിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി എത്തിയ ഒരു സംഘം പരസ്യമായി ഗാന്ധി പ്രതിമ തകർത്തിരുന്നു. കഴിഞ്ഞ ജനുവരിയിൽ കാലിഫോർണിയയിൽ ഗാന്ധി പ്രതിമയ്‌ക്ക് അംഗഭംഗം വരുത്തിയതായി കണ്ടെത്തിയിരുന്നു.

Tags: khalistannew yorkGandhi Statue
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies