ജയ്പൂർ : കൂട്ടുകാരനോട് ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകിയ വിദ്യാർത്ഥിയുടെ തല ഡെസ്കിലടിച്ച് അദ്ധ്യാപകൻ. രാജസ്ഥാനിലെ ജലോറിലാണ് സംഭവം. ഉദയ്പൂരിലെ ഹിരൺമാഗ്രി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിലാണ് സംഭവം. 14 കാരനായ സാംയകാണ് അദ്ധ്യാപകന്റെ ക്രൂരതയ്ക്ക് ഇരയായത്.
ക്ലാസിലെ മറ്റൊരു വിദ്യാർത്ഥിയോട് അദ്ധ്യാപകൻ ചോദ്യം ചോദിച്ചപ്പോൾ 14 കാരൻ അനുവാദമില്ലാതെ മറുപടി പറയുകയായിരുന്നു. ഇത് കേട്ടതോടെ രോഷാകുലനായ അദ്ധ്യാപകൻ കുട്ടിയുടെ തല ഡെസ്കിലടിക്കുകയായിരുന്നു. അക്രമത്തിൽ കുട്ടിയുടെ മുൻവശത്തെ പല്ല് തെറിച്ചുപോയി.
എന്നാൽ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാനോ വീട്ടുകാരെ വിവരം അറിയിക്കാനോ സ്കൂൾ അധികൃതർ തയ്യാറായില്ലെന്ന് 14 കാരന്റെ കുടുംബം ആരോപിച്ചു. ഇവരുടെ പരാതിയെത്തുടർന്ന് പോലീസ് കേസെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Comments