തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റെയും ബാലുശ്ശേരി എംഎൽഎ കെ.എം.സച്ചിൻ ദേവിന്റേയും വിവാഹം സെപ്തംബർ നാലിന് നടക്കും. തിരുവനന്തപുരം എകെജി ഹാളിൽ രാവിലെ 11നാണ് വിവാഹച്ചടങ്ങുകൾ. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് വിവാഹക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. ഇരുവരുടേയും പാർട്ടി ഭാരവാഹിത്വം പറഞ്ഞാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പേരിലാണ് ക്ഷണം.
നേരത്തെ സച്ചിൻ ദേവും വിവാഹക്ഷണക്കത്ത് പുറത്ത് വിട്ടിരുന്നു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പേരിലാണ് കത്ത് തയ്യാറാക്കിയത്. ആറാം തിയതി കോഴിക്കോട് വച്ച് വിവാഹ സൗഹൃദ വിരുന്ന് നടക്കും. ടാഗോർ സെന്റിനറി ഹാളിൽ വൈകിട്ട് നാല് മണി മുതലാണ് വിരുന്ന്.
Comments