കിടക്കയും കൊതുക് വലയും സജ്ജീകരിച്ച് ഉറങ്ങാനൊരുങ്ങുന്ന ആശുപത്രി സൂപ്രണ്ട്; തേജസ്വിയുടെ മിന്നൽ പരിശോധനയിൽ കണ്ടത് ബിഹാറിലെ സർക്കാർ ആശുപത്രികളിലെ കെടുകാര്യസ്ഥത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കിടക്കയും കൊതുക് വലയും സജ്ജീകരിച്ച് ഉറങ്ങാനൊരുങ്ങുന്ന ആശുപത്രി സൂപ്രണ്ട്; തേജസ്വിയുടെ മിന്നൽ പരിശോധനയിൽ കണ്ടത് ബിഹാറിലെ സർക്കാർ ആശുപത്രികളിലെ കെടുകാര്യസ്ഥത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2022, 01:33 pm IST
FacebookTwitterWhatsAppTelegram

പട്‌ന : പട്‌ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. രാത്രിയിലായിരുന്നു നേതാവിന്റെ മിന്നൽ പരിശോധന. എന്നാൽ ആശുപത്രിയിലെത്തിയ തേജസ്വി യാദവ് കണ്ടത് കിടക്കയും കൊതുക് വലയും സജ്ജീകരിച്ച് ഉറങ്ങാനൊരുങ്ങുന്ന ആശുപത്രി സൂപ്രണ്ടിനെയാണ്.

ഉപമുഖ്യമന്ത്രിയുടെ മിന്നൽ സന്ദർശനം ആശുപത്രിയിലെ ജീവനക്കാരെയും അധികൃതരെയും ഒരുപോലെ ഞെട്ടിച്ചു. ആശുപത്രി മുഴുവൻ പരിശോധിച്ചുകഴിഞ്ഞ ശേഷമാണ് അദ്ദേഹം സൂപ്രണ്ടിനെ കാണാൻ മുറിയിലേക്ക് പോയത്. എന്നാൽ സൂപ്രണ്ടിന്റെ ഒരുക്കങ്ങൾ കണ്ടതോടെ യാദവ് കുപിതനായി.

ആശുപത്രിയിലെ വാർഡുകളിൽ രോഗികളുടെ അവസ്ഥ വളരെ ശോചനീയമായിരുന്നു. മരുന്നുകളുടെ ലഭ്യതക്കുറവ് മുതൽ വൃത്തിഹീനമായ ശൗചാലയങ്ങളെക്കുറിച്ച് വരെയുള്ള പരാതികളാണ് യാദവിന് ലഭിച്ചത്.

ആശുപത്രിയിൽ തെരുവ് മൃഗങ്ങൾ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്നു. അവിടെ ഒരു അനാഥ മൃതദേഹവുമുണ്ടായിരുന്നു. മോർച്ചറിയിലേക്ക് മാറ്റാതെ മൃതദേഹം വരാന്തയിൽ തന്നെ കിടത്തിയിരിക്കുന്ന സ്ഥിതിയിലായിരുന്നു.

ഒരാൾക്ക് ഇവിടെ നിൽക്കാൻ പോലും സാധിക്കില്ല എന്നാണ് ആശുപത്രിയിലെ അവസ്ഥ കണ്ട് യാദവ് പറഞ്ഞത്. ശുചിത്വക്കുറവ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യാദവ് അതൃപ്തി പ്രകടിപ്പിച്ചു.

ശുചിമുറികൾ വൃത്തിഹീനമാണെന്നും ആശുപത്രിക്ക് പുറത്ത് പണം നൽകി ഉപയോഗിക്കാവുന്ന ശൗചാലയങ്ങളാണ് സ്ത്രീകൾ പോലും ഉപയോഗിക്കുന്നതെന്നും രോഗികൾ പരാതിപ്പെട്ടു. നിർദേശിച്ച മരുന്നുകൾ ആശുപത്രിയിലെ ഫാർമസിയിൽ ലഭ്യമല്ലെന്നും പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണെന്നും രോഗികൾ മന്ത്രിയോട് പറഞ്ഞു. രാത്രിയിൽ മുതിർന്ന ഡോക്ടർമാരുടെ അഭാവവുമുണ്ട്.

രോഗികളുടെ പരാതികൾ കേട്ട യാദവ് ഇതെല്ലാം ഉടൻ പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് ആശുപത്രി വിട്ടത്.

Tags: hospitalTEJASWI YADAV
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies