പൗരത്വ ഭേദഗതി നിയമത്തെ എതിർത്തുള്ള ഹർജി:പരാതിക്കാരുടെ വാദം കേൾക്കൽ 19 ലേയ്ക്ക് മാറ്റി സുപ്രീംകോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൗരത്വ ഭേദഗതി നിയമത്തെ എതിർത്തുള്ള ഹർജി:പരാതിക്കാരുടെ വാദം കേൾക്കൽ 19 ലേയ്‌ക്ക് മാറ്റി സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2022, 05:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരുടെ ഹർജിയിൽ വാദം കേൾക്കൽ മാറ്റിവെച്ച് സുപ്രീംകോടതി. ഇന്ന് വാദം കേൾക്കാനിരുന്ന പരാതിക്കാരുടെ വാദം ഈ മാസം 19-ാം തിയതി തിങ്കളാഴ്ചയിലേയ്‌ക്കാണ് മാറ്റിയിരിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിതും ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടും അടങ്ങുന്ന ഡിവിഷൻ ബഞ്ചിന് മുന്നിലാണ് കേസ്. 220 പരാതികളാണ് പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് നിലവിൽ കോടതിയ്‌ക്ക് മുമ്പാകെയുള്ളത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യപരാതി കോടതിയിൽ സമർപ്പിക്കപ്പെട്ടത് 2019 ഡിസംബർ 18നായിരുന്നു. 2019 ഡിസംബർ 11നാണ് പാർലമെന്റിൽ പൗരത്വ ഭേദഗതി ബില്ല് പാസ്സാക്കിയത്. രാഷ്‌ട്രപതി ഒപ്പിട്ടതോടെ 2020 ജനുവരി 10 ന് നിയമം നിലവിൽ വന്നു.

കേരളത്തിൽ നിന്ന് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, പശ്ചിമബംഗാളിൽ നിന്ന് തൃണമൂൽ കോൺഗ്രസ്സ്, കോൺഗ്രസ്സ്, ആൾഇന്ത്യാ മജ്‌ലിസ് ഇ ഇത്തിഹാദുൽ മുസ്ലീമിൻ, വിവിധ സന്നദ്ധ സംഘടനകൾ, അസമിലെ അഡ്വക്കേറ്റ് അസോസിയേഷൻ, ചില നിയമ വിദ്യാർത്ഥികൾ എന്നിവരാണ് പരാതിക്കാരിലെ പ്രമുഖർ. ഇവരെക്കൂടാതെ കേരള സർക്കാറും പരാതി നൽകിയവരിലുണ്ട്.

കോൺഗ്രസ്സ് നേതാക്കളായ ജയ്‌റാം രമേശ്, ദേബബ്രത സൈക്കിയ, തൃണമൂൽ നേതാവ് മഹുവ മൊയിത്ര, എഐഎംഐഎം നേതാവ് അസാസുദ്ദീൻ ഒവൈസി എന്നിവരാണ് അതാത് രാഷ്‌ട്രീയ സംഘടനകൾക്കായി സുപ്രീംകോടതിയെ സമീപിച്ചവരിൽ പ്രമുഖർ.

വിദേശരാജ്യങ്ങളിൽ ന്യൂനപക്ഷ പീഡനത്തിന് ഇരയായി ജീവിതം തള്ളിനീക്കുന്നവർക്ക് ഇന്ത്യയിൽ അഭയം നൽകുന്നതുമായി ബന്ധപ്പെട്ട നിയമത്തിനെതിരെയാണ് സംഘടനകൾ രംഗത്തുള്ളത്. ഒരു മതത്തെ മാറ്റി നിർത്തുന്നുവെന്നും ചിലർ വാദിക്കുന്നു. സിഖ്, ഹിന്ദു, ബുദ്ധ, ജൈന, പാഴ്‌സി, ക്രൈസ്തവ വിഭാഗങ്ങളെയാണ് കേന്ദ്രസർക്കാർ അടിയന്തിരമായി പരിഗണിക്കുന്നത്. ഇതിൽ അഫ്ഗാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവടങ്ങിൽ നിന്നുള്ള അഭയാർത്ഥികളുടെ കാര്യത്തിൽ അനുഭാവപൂർണ്ണമായ നടപടികളാണ് കേന്ദ്രസർക്കാർ എടുക്കുന്നത്. 2014 ഡിസംബർ 31ന് മുമ്പുള്ള കാലഘട്ടത്തിൽ  അഭയാർത്ഥികളായി ഇന്ത്യയിലെത്തിയവർക്കാണ് പരിഗണന നൽകിക്കൊണ്ടിരിക്കുന്നത്.

Tags: CAAsc
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies