കാണാതായിട്ട് രണ്ട് വർഷം; നേർച്ചകൾക്കും പ്രാർത്ഥനകൾക്കുമൊടുവിൽ രതീഷ് മടങ്ങിയെത്തി; ഉഷാമ്മയും കൂട്ടുകാരും ഹാപ്പി- Ratheesh reunites with family after 2 years
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാണാതായിട്ട് രണ്ട് വർഷം; നേർച്ചകൾക്കും പ്രാർത്ഥനകൾക്കുമൊടുവിൽ രതീഷ് മടങ്ങിയെത്തി; ഉഷാമ്മയും കൂട്ടുകാരും ഹാപ്പി- Ratheesh reunites with family after 2 years

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 04:57 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: കാണാതായി രണ്ട് വർഷങ്ങൾക്ക് ശേഷം മടങ്ങിയെത്തിയ രതീഷ് ഇന്ന് വീട്ടിലും നാട്ടിലും മാത്രമല്ല, ദേശീയ മാദ്ധ്യമങ്ങളിൽ വരെ താരമാണ്. കോട്ടയം പുതുപ്പള്ളിയിൽ ഉഷാമ്മ എന്ന വീട്ടമ്മ വളർത്തിയ പൂച്ചയാണ് രതീഷ്. വീടുവിട്ട് പോകുന്ന ആൺപൂച്ചകൾ തിരികെ എത്തുക പതിവാണെങ്കിലും, രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം മടങ്ങിയെത്തുന്നത് അപൂർവമാണെന്ന് ജന്തുശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

2016ലാണ് ഉഷാമ്മയ്‌ക്ക് രതീഷിനെ ലഭിക്കുന്നത്. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിലെ ‘ഉണരൂ രതീഷ്, ഉണരൂ‘ എന്ന ഡയലോഗിൽ നിന്നുമാണ് പൂച്ചയ്‌ക്ക് അവർ രതീഷ് എന്ന് പേരിട്ടത്. നാല് വർഷങ്ങൾക്ക് മുൻപ് ഒരു അപകടത്തിൽ രതീഷിന് പരിക്കേറ്റു. ഇതിനെ തുടർന്ന് ആറായിരം രൂപ മുടക്കി ശസ്ത്രക്രിയ നടത്തിയിരുന്നതായി ഉഷാമ്മ പറയുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് വർഷങ്ങൾക്ക് ശേഷം, ലോക്ക്ഡൗൺ കാലത്ത് അപ്രതീക്ഷിതമായി രതീഷിനെ കാണാതാകുകയായിരുന്നു. പ്രിയപ്പെട്ട പൂച്ചയ്‌ക്ക് എന്ത് സംഭവിച്ചു എന്നറിയാൻ സാധിക്കാത്തതിൽ വലിയ വിഷമമായിരുന്നു ഉഷാമ്മയ്‌ക്കും വീട്ടുകാർക്കും. എന്നാലും അവന് അപകടമൊന്നും സംഭവിച്ചു കാണില്ല എന്ന വിശ്വാസത്തിൽ അവർ കാത്തിരുന്നു.

രതീഷിനെ കാണാതായതിൽ അയൽക്കാരും, ചുറ്റുവട്ടത്തെ കുട്ടികളും വിഷമത്തിലായിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് അപ്രതീക്ഷിതമായി ചുറ്റുവട്ടത്ത് പ്രത്യക്ഷപ്പെട്ട രതീഷ് ഉഷാമ്മയെ കണ്ട് ഓടിയെത്തി മണം പിടിച്ച് സ്നേഹം പുതുക്കി മുട്ടിയുരുമ്മി ഒപ്പം കൂടുകയായിരുന്നു.

തിരികെയെത്തിയ രതീഷിനെ കാണാൻ അയൽക്കാരും ചുറ്റുവട്ടത്തെ കുട്ടികളും കൂട്ടമായെത്തി. കാണാതായ രതീഷിനെ തിരികെ കിട്ടിയതോടെ, നേർന്ന നേർച്ചകളൊക്കെ നടത്താനുള്ള ഒരുക്കത്തിലാണ് ഉഷാമ്മ. രതീഷിനെ കാണാൻ ദേശീയ മാദ്ധ്യമങ്ങൾ വരെ ഉഷാമ്മയുടെ വീട്ടിൽ എത്തിയത് നാട്ടുകാർക്കും കൗതുകമായി.

Tags: petCatratheesh
Share
Tweet
SendShare

More News from this section

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

തദ്ദേശവകുപ്പിൽ അനുപമ–ദിവ്യ എസ്. അയ്യർ പോരെന്ന് വാർത്തകൾ; മത്സരവും ചേരിതിരിവും ഇല്ലെന്ന് ദിവ്യ എസ് അയ്യരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, മന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിയതെന്ന് വിശദീകരണം

Latest News

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies