തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ച വൈക്കം എംഎൽഎയുടെ പിഎയും സർക്കാർ ഉദ്യോഗസ്ഥനുമായ സുരേഷ് രവീന്ദ്രനാഥിനെതിരെ പരാതി നൽകി യുവമോർച്ച. വൈക്കം പോലീസിലാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസമാണ് ഇയാൾ ഫേസ്ബുക്കിൽ ഗവർണറെ അപമാനിച്ച് പോസ്റ്റിട്ടത്.
ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണർക്കെതിരെ സർക്കാർ സർവ്വീസിലിരിക്കുന്ന ഉദ്യോഗസ്ഥൻ അപകീർത്തിപരാമർശം നടത്തുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവമോർച്ച പരാതി നൽകിയത്. സംഭവത്തിൽ സുരേഷ് രവീന്ദ്രനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.
ഗവർണറെ നായയോട് ഉപമിച്ചായിപുന്നു ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതൊരു മുന്തിയ ഇനം നായയാണ്… ഇത്ര യജമാന സ്‌നേഹമുള്ള…. ഉറക്കെ കുരക്കുമെങ്കിലും കടിക്കാത്ത… ചുവപ്പു കണ്ടാൽ ഭ്രാന്ത് പിടിക്കുന്ന… ഇതൊരു സങ്കരയിനം നായയാണെന്നായിരുന്നു സുരേഷ് ഫേസ്ബുക്കിൽ എഴുതിയത്. ഗവർണറും നായയും ഒന്നിച്ചുള്ള ചിത്രവും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിരുന്നു.
Comments