ശിവാജിയുടെ മണ്ണിൽ 'പാകിസ്താൻ സിന്ദാബാദ്' വിളിച്ച് പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ; നടപടികൾ കടുപ്പിച്ച് മഹാരാഷ്ട്ര സർക്കാർ-Pune Police On Alleged Pro-Pakistan Slogans
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശിവാജിയുടെ മണ്ണിൽ ‘പാകിസ്താൻ സിന്ദാബാദ്’ വിളിച്ച് പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ; നടപടികൾ കടുപ്പിച്ച് മഹാരാഷ്‌ട്ര സർക്കാർ-Pune Police On Alleged Pro-Pakistan Slogans

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 09:13 am IST
FacebookTwitterWhatsAppTelegram

എൻഐഎ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലും അറസ്റ്റിനുമെതിരെ പോപ്പുലർഫ്രണ്ട് പ്രവർത്തകർ പൂനെയിൽ പ്രതിഷേധിച്ചത് പാകിസ്താൻ അനുകൂല മുദ്രാവാക്യവുമായി. ഇതിനെതിരെ കടുത്ത വിമർശനമാണ് ഇപ്പോൾ മഹാരാഷ്‌ട്രയിൽ ഉണ്ടായിരിക്കുന്നത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് എന്നിവർ സംഭവത്തെ കടുത്ത ഭാഷയിൽ അപലപിച്ചു.

ഛത്രപതി ശിവാജിയുടെ മണ്ണിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ അനുവദിക്കില്ലെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വ്യക്തമാക്കി. ‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ച മഹാരാഷ്‌ട്രയിലെന്നല്ല, ഇന്ത്യയിൽ എവിടെയും പാകിസ്താന് സിന്ദാബാദ് വിളിക്കാൻ ആരെയും അനുവദിക്കില്ല. കുറ്റക്കാരെ വെറുതെ വിടുന്ന പ്രശ്‌നമില്ല. എല്ലാവർക്കുമെതിരെ ശക്തമായ നടപടിയുണ്ടാകും. ഫഡ്‌നവിസ് വ്യക്തമാക്കി.

രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവർക്ക് കടുത്ത നിയമനടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകാനും ഇരുവരും മറന്നില്ല. മഹാരാഷ്‌ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെയും ശക്തമായ ഭാഷിയൽ തന്നെ ഇതിൽ പ്രതിഷേധം രേഖപ്പെടുത്തി. ഇതാണ് ഇവരുടെ മാനസികാവസ്ഥയെങ്കിൽ മതവും എടുത്തോണ്ട് പാകിസ്താനിലേക്ക് പോകട്ടെയെന്നാണ് രാജ് താക്കറെ പ്രതികരിച്ചത്.

പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കിയതായി കാണിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ മഹാരാഷ്‌ട്ര പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൂനെ സോൺ ഡിസിപി സാഗർ പാട്ടീൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. നിയമവിരുദ്ധമായി സംഘം ചേർന്നതിന് പിഎഫ്ഐ അംഗങ്ങൾക്കെതിരെ ഇതിനകം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, മുദ്രാവാക്യങ്ങളുടെ കാര്യം പരിശോധിക്കുന്നു. തങ്ങൾക്ക് ചില വീഡിയോകൾ ലഭിച്ചു, അവ പരിശോധിച്ച് പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഡിസിപി സാഗർ പാട്ടീൽ പറഞ്ഞു.

15 സംസ്ഥാനങ്ങളിലായി എൻഐഎയുടെ നേതൃത്വത്തിൽ അടുത്തിടെ നടത്തിയ റെയ്ഡിനെതിരെയാണ് പിഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. പൂനെയിലെ ജില്ലാ കളക്ടറുടെ ഓഫീസിന് പുറത്ത് ‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കിയ നടപടി ജനങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായി. കലക്ടറുടെ ഓഫീസിന് പുറത്ത് സംഘർഷം സൃഷ്ടിച്ചതിനെ തുടർന്ന് സംഘടനയിലെ നിരവധി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Tags: punepro-Pakistan slogansPFI Protest
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies