ഡെമോക്രാറ്റിക് ആസാദ് പാർട്ടി; പ്രഖ്യാപനം നടത്തി ഗുലാം നബി ആസാദ് ; കോൺഗ്രസിന് ഇനി നെഞ്ചിടിപ്പിന്റെ നാളുകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡെമോക്രാറ്റിക് ആസാദ് പാർട്ടി; പ്രഖ്യാപനം നടത്തി ഗുലാം നബി ആസാദ് ; കോൺഗ്രസിന് ഇനി നെഞ്ചിടിപ്പിന്റെ നാളുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2022, 01:32 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : പുതിയ രാഷ്‌ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. ഡെമോക്രാറ്റിക് ആസാദ് പാർട്ടി എന്നാണ് പേര് നൽകിയിരിക്കുന്നത്. പ്രത്യേക വാർത്താ സമ്മേളനത്തിലാണ് പാർട്ടിയുടെ പേര് അദ്ദേഹം പ്രഖ്യാപിച്ചത്. ഉറുദുവിലും സംസ്‌കൃതത്തിലുമായി 1500 ഓളം നിർദ്ദേശങ്ങൾ പാർട്ടിക്ക് ലഭിച്ചിരുന്നു. ഹിന്ദിയുടെയും ഉറുദുവിന്റെയും മിശ്രിതം ഹിന്ദുസ്ഥാനിയാണ്. പേര് ജനാധിപത്യപരവും സമാധാനപരവും സ്വതന്ത്രവുമാകണമെന്ന് തങ്ങൾ ആഗ്രഹിച്ചിരുന്നു എന്നും ആസാദ് പറഞ്ഞു.

പാർട്ടിയിൽ പ്രായപരിധിയില്ലെന്നും മുതിർന്നവരും യുവാക്കളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.കോൺഗ്രസ് പാർട്ടി വിട്ടതിന് ശേഷമുള്ള ആദ്യ യോഗത്തിൽ ജമ്മു കശ്മീരിന് സമ്പൂർണ്ണ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിൽ തന്റെ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ആസാദ് പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്ര്യമായിരിക്കും പുതിയ പാർട്ടിയുടെ മുഖമുദ്ര. വികസനമായിരിക്കും പാർട്ടിയുടെ മുഖ്യ അജണ്ട. യുവാക്കൾക്ക് തൊഴിൽ നൽകുന്നതിന് പ്രാമുഖ്യം നൽകുമെന്നും വ്യക്തമാക്കിയിരുന്നു.

രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു കൊണ്ടായിരുന്നു മുതിർന്ന നേതാവായ ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടത്. രാഹുലിന്റെ എല്ലാ തീരുമാനങ്ങളും തെറ്റായിരുന്നുവെന്നും അത് കോൺഗ്രസിനെ പരാജയത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടുവെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തിയിരുന്നു. അഞ്ച് പേജുകൾ ഉള്ള രാജിക്കത്താണ് ആസാദ് സോണിയ ഗാന്ധിക്ക് അയച്ചത്. കത്തിൽ കഴിഞ്ഞ ഒമ്പത് വർഷമായി പാർട്ടിയെ നയിച്ച രീതിയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഇതിന് പുറമെ സോണിയ പാർട്ടിയിലെ തല മാത്രം ആയിരുന്നു. തീരുമാനം എടുത്തിരുന്നത് രാഹുൽ ഗാന്ധിയോ അല്ലെങ്കിൽ സുരക്ഷാ ഗാർഡുകളും പിഎമാരും ആണെന്നും കത്തിൽ ആരോപിക്കുന്നു. പാർട്ടിയുമായുള്ള 50 വർഷത്തെ ബന്ധം വിച്ഛേദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2005 മുതൽ 208 വരെ ജമ്മുകശ്മീരിന്റെ മുഖ്യമന്ത്രി ആയിരുന്നു ആസാദ്. കോൺഗ്രസിൽ നിന്ന് രാജിവച്ച അദ്ദേഹം പുതിയ പാർട്ടി രൂപീകരിക്കുമെന്ന് സൂചിപ്പിച്ചതോടെ ജമ്മു കശ്മീരിലെ നിരവധി നേതാക്കൾ കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു.ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് ഉൾപ്പെടെ 64 നേതാക്കളാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്.

 

Tags: Ghulam Nabi Azad'Democratic Azad Party'
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies