ന്യൂഡൽഹി: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. നാല് ശതമാനമാണ് ക്ഷാമബത്ത വർദ്ധിപ്പിച്ചത്. ഇതോടെ നേരത്തെ 34 ശതമാനമായിരുന്ന ക്ഷാമബത്ത 38 ശതമാനമായി വർദ്ധിച്ചു. ഇതിനായി സർക്കാർ 12,852 കോടി രൂപ അനുവദിച്ചതായി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.
ഇതിന് മുൻപ് കഴിഞ്ഞ മാർച്ചിലാണ് ക്ഷാമബത്ത വർദ്ധിപ്പിച്ചത്. മൂന്ന് ശതമാനത്തിന്റെ വർദ്ധനവിനാണ് കേന്ദ്രം അനുമതി നൽകിയത്. 31 ശതമാനത്തിൽ നിന്ന് 34 ശതമാനമായാണ് വർധിപ്പിച്ചത്. സർക്കാർ ക്ഷാമബത്ത 28 ശതമാനത്തിൽ നിന്ന് 31 ശതമാനമായി ഉയർത്തിയത് 2021 ഒക്ടോബറിലായിരുന്നു. അതിനുമുമ്പ്, 2021 ജൂലൈയിലാണ് 17% ൽ നിന്ന് 28% ആയി ഉയർത്തിയത്.
ക്ഷാമബത്ത വർദ്ധിപ്പിച്ചതിനാൽ രാജ്യത്തെ 50 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻ കൈപ്പറ്റുന്ന 65 ലക്ഷം പേർക്കും ഇതിന്റെ ഗുണങ്ങൾ ലഭിക്കും. ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാർ നൽകുന്ന സഹായമാണ് ക്ഷാമബത്ത.
Comments