നൈജീരിയയിൽ നിന്നും കൊണ്ടു വന്ന ചീറ്റകൾ കന്നുകാലികൾക്കിടയിൽ രോഗം പടർത്തുന്നുവെന്ന പരാമർശം; നാന പടോലെയെ ‘മഹാരാഷ്ട്രയുടെ രാഹുൽ ഗാന്ധി‘ എന്ന് വിശേഷിപ്പിച്ച് ബിജെപി- BJP calls Nana Patole as Rahul Gandhi of Maharashtra over Nigerian Cheetah remarks
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നൈജീരിയയിൽ നിന്നും കൊണ്ടു വന്ന ചീറ്റകൾ കന്നുകാലികൾക്കിടയിൽ രോഗം പടർത്തുന്നുവെന്ന പരാമർശം; നാന പടോലെയെ ‘മഹാരാഷ്‌ട്രയുടെ രാഹുൽ ഗാന്ധി‘ എന്ന് വിശേഷിപ്പിച്ച് ബിജെപി- BJP calls Nana Patole as Rahul Gandhi of Maharashtra over Nigerian Cheetah remarks

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2022, 11:56 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: നൈജീരിയയിൽ നിന്നും കൊണ്ടു വന്ന ചീറ്റകൾ ഇന്ത്യയിലെ കന്നുകാലികൾക്കിടയിൽ ‘ലംപി‘ വൈറസ് രോഗം പടർത്തുന്നുവെന്ന മഹാരാഷ്‌ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാന പടോലെയുടെ പരാമർശം സാമൂഹിക മാദ്ധ്യമങ്ങളിൽ ട്രോൾ തരംഗം തീർക്കുന്നു. അതിനിടെ, കോൺഗ്രസ് നേതാവിനെതിരെ പരിഹാസവുമായി ബിജെപി രംഗത്തെത്തി. മഹാരാഷ്‌ട്രയുടെ രാഹുൽ ഗാന്ധി ആകാനുള്ള എല്ലാ യോഗ്യതകളും തനിക്കുണ്ടെന്ന് പടോലെ തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പരിഹസിച്ചു.

‘ലംപി‘ വൈറസ് രോഗം ദീർഘനാളായി നൈജീരിയയിൽ നിലവിലുണ്ട്. കേന്ദ്ര സർക്കാർ അവിടെ നിന്ന് തന്നെ ചീറ്റകളെ കൊണ്ടു വന്നത്, രോഗം ഇവിടുത്തെ കന്നുകാലികൾക്ക് കൂടി നൽകി കർഷകരെ ദ്രോഹിക്കാനാണ്. ഇതായിരുന്നു പടോലെയുടെ പരാമർശം.

പടോലെയുടെ പരാമർശത്തിലെ അബദ്ധങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം സാമൂഹിക മാദ്ധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞിരുന്നു. നൈജീരിയയിൽ നിന്നല്ല, നമീബിയയിൽ നിന്നാണ് പ്രധാനമന്ത്രി ചീറ്റകളെ കൊണ്ടു വന്നത്. നൈജീരിയയും നമീബിയയും തമ്മിലുള്ള വ്യത്യാസം പോലും അറിയാത്തയാളാണ് ഒരു സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയെ നയിക്കുന്നത്. ദേശീയോദ്യാനത്തിൽ പാർപ്പിച്ചിരിക്കുന്ന ചീറ്റകൾ എങ്ങനെയാണ് കന്നുകാലികൾക്ക് രോഗം പടർത്തുന്നത്? എല്ലാവിധ ആരോഗ്യ പരിശോധനകൾക്കും ശേഷം കൊണ്ടു വന്ന ചീറ്റകൾ എങ്ങനെയാണ് രോഗവാഹകരാകുന്നത്? ഈ 2022ലും ഇത്തരം അസംബന്ധങ്ങൾ വിളമ്പിയാൽ തൊണ്ട തൊടാതെ വിഴുങ്ങുന്നവരാണ് ജനങ്ങൾ എന്ന തെറ്റിദ്ധാരണയാണ് കോൺഗ്രസിന്റെ അപചയത്തിന് കാരണമെന്നും സാമൂഹിക മാദ്ധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയരുന്നു.

Nana Patole who is Rahul Gandhi of Maharashtra says Lumpy Virus originated in Nigeria & it came because Modi ji brought Cheetahs! Cheetahs came from Namibia

Does he know Nigeria & Namibia are different nations? Congress has always spread such lies & rumours 1/n

— Shehzad Jai Hind (@Shehzad_Ind) October 3, 2022

‘ലംപി‘ വൈറസ് നൈജീരിയയിലാണ് ഉത്ഭവിച്ചതെന്നും, നരേന്ദ്ര മോദി ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടു വന്നത് കൊണ്ടാണ് ഇന്ത്യയിൽ കന്നുകാലികൾക്ക് രോഗം പകരുന്നതെന്നുമാണ് മഹാരാഷ്‌ട്രയുടെ രാഹുൽ ഗാന്ധിയായ നാന പടോലെ പറയുന്നത്. ചീറ്റകൾ വന്നത് നമീബിയയിൽ നിന്നാണ്. നമീബിയയും നൈജീരിയയും രണ്ട് വ്യത്യസ്ത രാജ്യങ്ങളാണെന്ന് അദ്ദേഹത്തിന് അറിയില്ലേ? നിരന്തരം ഇത്തരം നുണകളും അബദ്ധങ്ങളും പറഞ്ഞ് നടക്കലാണ് കോൺഗ്രസിന്റെ പതിവ്.‘ ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല ട്വീറ്റ് ചെയ്തു.

‘കോൺഗ്രസുകാർ ആട്ട അളക്കുന്നത് കിലോയ്‌ക്ക് പകരം ലിറ്ററിലാണ്. ഇന്ത്യയിൽ വിവരക്കേടിന്റെ പര്യായമായി കോൺഗ്രസ് മാറിയിരിക്കുകയാണ്. ഷെഹ്സാദ് പൂനാവാല പറഞ്ഞു. നാന പടോലെയുടെ വിവരദോഷം ജനങ്ങൾക്കിടയിൽ അനാവശ്യ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നും, വിഷയത്തിൽ കോൺഗ്രസ് നേതൃത്വം ഇടപെടണമെന്നും കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു.

Tags: MAHARASHTRACongressBJPRahul Gandhinigeriacheetahnana patoleNamibia
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies