‘മോദി സർക്കാർ ജമ്മു കശ്മീരിൽ ജനാധിപത്യം പുനസ്ഥാപിച്ചു‘: ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ, സംവരണ ചട്ടങ്ങളിൽ സമൂല മാറ്റം ഉടനെന്ന് അമിത് ഷാ- Amit Shah in Jammu & Kashmir
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മോദി സർക്കാർ ജമ്മു കശ്മീരിൽ ജനാധിപത്യം പുനസ്ഥാപിച്ചു‘: ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ, സംവരണ ചട്ടങ്ങളിൽ സമൂല മാറ്റം ഉടനെന്ന് അമിത് ഷാ- Amit Shah in Jammu & Kashmir

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2022, 03:15 pm IST
Facebook
Twitter
WhatsAppTelegram

രജൗറി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് ജമ്മു കശ്മീരിൽ വൻ സ്വീകരണം. മോദി സർക്കാർ ജമ്മു കശ്മീരിൽ ജനാധിപത്യം പുനസ്ഥാപിച്ചുവെന്ന് പൊതുയോഗത്തിൽ അമിത് ഷാ പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ, സംവരണ ചട്ടങ്ങളിൽ സമൂല മാറ്റം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജമ്മു കശ്മീരിൽ ഗുജ്ജർ, ബകർവാൾ, പഹാരി സമുദായങ്ങൾക്കും ഉടൻ സംവരണം ഏർപ്പെടുത്തും. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ, സംവരണ ചട്ടങ്ങളിൽ സമൂല മാറ്റം ഉണ്ടാകാനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്ന് അമിത് ഷാ പറഞ്ഞു. ജസ്റ്റിസ് ശർമ്മ കമ്മീഷൻ ശുപാർശകൾ ഉടൻ നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു.

ആർട്ടിക്കിൾ 370ഉം 35എയും റദ്ദാക്കിയതോടെയാണ് ആദിവാസികൾക്ക് സംവരണം നൽകാൻ സാധിക്കുന്നത്. 70 വർഷക്കാലം മൂന്ന് കുടുംബങ്ങളാണ് ജമ്മു കശ്മീർ ഭരിച്ചിരുന്നത്. ഇവർക്ക് മാത്രമായിരുന്നു ജനാധിപത്യ പ്രക്രിയകളിൽ സമ്പൂർണ്ണ മേധാവിത്വം. എന്നാൽ ഇന്ന് തദ്ദേശ തിരഞ്ഞെടുപ്പ് മുതൽ എല്ലാവർക്കും സുതാര്യമായ ജനാധിപത്യ പ്രക്രിയകളിൽ പങ്കാളികളാകാൻ സാധിക്കുന്നു. അമിത് ഷാ വ്യക്തമാക്കി.

താഴ്വരയിൽ ആദ്യമായി പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയതിന് ശേഷമാണ്. നേരത്തേ സൈനികർക്ക് നേരേ കല്ലെറിയുന്ന സംഭവങ്ങൾ ജമ്മു കശ്മീരിൽ സർവസാധാരണമായിരുന്നു. എന്നാൽ ഇന്ന് അത്തരം സംഭവങ്ങൾ പൂർണ്ണമായും അവസാനിച്ചിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കിയാൽ ജമ്മു കശ്മീരിൽ ചോരപ്പുഴയൊഴുകും എന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഇന്നത്തെ സമ്മേളനത്തിലെ വൻ ജനപങ്കാളിത്തവും ‘മോദി- മോദി‘ വിളികളും. ഈ നവരാത്രി നാളിൽ മാതാ വൈഷ്ണോ ദേവിയുടെ ദർശനം നേടാൻ സാധിച്ചത് പുണ്യമാണ്. കശ്മീരിൽ എല്ലാവർക്കും ക്ഷേമമുണ്ടാകാൻ ദേവിയുടെ അനുഗ്രഹം തേടിയാണ് താൻ ക്ഷേത്രദർശനം നടത്തിയതെന്നും അമിത് ഷാ യോഗത്തിൽ പറഞ്ഞു.

ജമ്മു കശ്മീരിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഒക്ടോബർ 5ന് രാജ്ഭവനിൽ നടക്കുന്ന പ്രത്യേക യോഗത്തിൽ മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും.

Tags: Narendra ModiBJPJammu Kashmirarticle 370Amit ShahRESERVATION
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies