''2014ൽ തിരഞ്ഞെടുപ്പിന് മുമ്പായി അനുഗ്രഹിച്ചു; ആ അനുഗ്രഹം ഇന്ന് വരെയും തുടർന്നു; വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് പ്രവചിച്ചു; എത്ര വിശാലമായ മനസാണ് അദ്ദേഹത്തിന്'' മുലായത്തെ അനുസ്മരിച്ച് നരേന്ദ്രമോദി - PM Modi recalls Mulayam Singh's blessing
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”2014ൽ തിരഞ്ഞെടുപ്പിന് മുമ്പായി അനുഗ്രഹിച്ചു; ആ അനുഗ്രഹം ഇന്ന് വരെയും തുടർന്നു; വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് പ്രവചിച്ചു; എത്ര വിശാലമായ മനസാണ് അദ്ദേഹത്തിന്” മുലായത്തെ അനുസ്മരിച്ച് നരേന്ദ്രമോദി – PM Modi recalls Mulayam Singh’s blessing

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2022, 02:47 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധിനഗർ: യുപി മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായിരുന്ന മുലായം സിംഗ് യാദവിന്റെ മരണത്തിന് പിന്നാലെ അദ്ദേഹവുമായുള്ള ഓർമ്മകൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിൽ നടന്ന പൊതുറാലിക്കിടെയാണ് മുലായത്തെക്കുറിച്ച് പ്രധാനമന്ത്രി വാചാലനായത്.

വിയോഗത്തിൽ ദുഃഖം പ്രകടിപ്പിച്ച പ്രധാനമന്ത്രി മുലായം സിംഗ് യാദവുമായി തനിക്കുണ്ടായിരുന്നത് വളരെ അടുത്ത ബന്ധമായിരുന്നുവെന്ന് പറഞ്ഞു. മുലായത്തിന്റെ അനുഗ്രഹവും ഉപദേശങ്ങളും വർഷങ്ങളോളം ഒപ്പമുണ്ടായിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.

മൂലായം ജിയുടെ നഷ്ടം രാജ്യത്തിന് നികത്താനാകാത്തതാണ്. അദ്ദേഹവുമായി പ്രത്യേക ബന്ധമായിരുന്നു തനിക്കുണ്ടായിരുന്നത്. 2014ൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി തന്നെ നിശ്ചയിച്ചപ്പോൾ എല്ലാ പ്രതിപക്ഷ നേതാക്കളുമായും താൻ സംസാരിച്ചിരുന്നു. അദ്ദേഹം ഉപദേശങ്ങൾ നൽകി അനുഗ്രഹിക്കുകയും ഇന്ന് വരെയും ആ അനുഗ്രഹം തന്നോടൊപ്പം നിലനിൽക്കുകയും ചെയ്തു. അദ്ദേഹം പാർലമെന്റിൽ വെച്ച് പറഞ്ഞതും താൻ ഓർക്കുന്നു. എല്ലാവരെയും ചേർത്ത് പിടിക്കുന്ന മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നായിരുന്നു അന്ന് പാർലമെന്റിൽ അദ്ദേഹം പറഞ്ഞത്. ഇങ്ങനെ പറയണമെങ്കിൽ എത്രമാത്രം വിശാലതയുള്ള മനസായിരിക്കും അദ്ദേഹത്തിനുണ്ടായിരുന്നതെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. മുലായത്തിന്റെ നിര്യാണ വാർത്ത പുറത്തുവന്നയുടൻ തന്നെ പ്രധാനമന്ത്രി തന്റെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

മുലായം സിംഗ് യാദവ് ജി ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു. എളിമയുള്ള നേതാവെന്ന നിലയിൽ അദ്ദേഹം ഏറെ പ്രശംസിക്കപ്പെട്ടു. ദേശീയ രാഷ്‌ട്രീയത്തിലും യുപിയുടെ രാഷ്‌ട്രീയത്തിലും ബഹുമാന്യനായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് ജനാധിപത്യത്തിനായി പോരാടിയ പ്രധാന സൈനികനായിരുന്നു അദ്ദേഹം. പ്രതിരോധ മന്ത്രിയെന്ന നിലയിൽ ശക്തമായ ഇന്ത്യയ്‌ക്കായി പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ പാർലമെന്ററി ഇടപെടലുകൾ ഉൾക്കാഴ്ചയുള്ളതും ദേശീയ താൽപ്പര്യം ജനിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നതുമായിരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു.

സമാജ്‌വാദി പാർട്ടി സ്ഥാപകനും മൂന്ന് തവണ യുപി മുഖ്യമന്ത്രിയുമായിരുന്ന മുലായം സിംഗ് യാദവ് തിങ്കളാഴ്ച രാവിലെയാണ് ഗുരുഗ്രാമിലെ വേദാന്ത ആശുപത്രിയിൽ വെച്ച് മരിച്ചത്. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് 82-ാം വയസിലായിരുന്നു അന്ത്യം.

 

Tags: Narendra ModiMulayam Singh Yadav
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies