പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരി നൽകി പീഡിപ്പിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയെയാണ് വിവിധ ജില്ലകളിൽ എത്തി പീഡിപ്പിച്ചത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
മാരക ലഹരി മരുന്നായ എംഡിഎംഎ, കഞ്ചാവ്, മദ്യം എന്നിവ നൽകിയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കൊല്ലം, തൃശ്ശൂർ, എറണാകുളം. വയനാട് എന്നീ ജില്ലകളിൽ എത്തിച്ചായിരുന്നു പ്രതികൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നത്. 14 പ്രതികളാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
പരാതിയിൽ 14 കേസുകൾ ഒറ്റപ്പാലം പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുകൾ മറ്റ് ജില്ലകളിലെ സ്റ്റേഷനുകളിലേക്ക് കൈമാറും.
Comments