പാക് ഭീകരതയ്ക്ക് വീണ്ടും കുടപിടിച്ച് ചൈന; കൊടുംഭീകരൻ തലാഹ് സയീദിനെ കരിമ്പട്ടികയിൽ ചേർക്കുന്നത് തടഞ്ഞു; പിന്തുണയ്ക്കുന്നത് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ മകനെ - China puts hold on proposal to blacklist LeT terrorist Hafiz Saeed
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് ഭീകരതയ്‌ക്ക് വീണ്ടും കുടപിടിച്ച് ചൈന; കൊടുംഭീകരൻ തലാഹ് സയീദിനെ കരിമ്പട്ടികയിൽ ചേർക്കുന്നത് തടഞ്ഞു; പിന്തുണയ്‌ക്കുന്നത് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ മകനെ – China puts hold on proposal to blacklist LeT terrorist Hafiz Saeed

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 10:17 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ലഷ്‌കർ-ഇ-ത്വായ്ബ തലവൻ ഹാഫിസ് സയീദിന്റെ മകൻ ഹാഫിസ് തലാഹ് സയീദിനെ കരിമ്പട്ടികയിൽ ചേർക്കാനുള്ള നീക്കങ്ങൾക്ക് തടയിട്ട് ചൈന. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പാക് ഭീകരതയ്‌ക്ക് ചൈന പിന്തുണ നൽകുന്നത്. നേരത്തെ പാകിസ്താനിലെ ലഷ്‌കർ നേതാവ് ഷാഹിദ് മഹ്മൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് യുഎസും ഇന്ത്യയും ഐക്യരാഷ്‌ട്രസഭയിൽ സമർപ്പിച്ച നിർദേശം ചൈന തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാഫിസ് തലാഹ് സയീദിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രമേയത്തെ ചൈന എതിർത്തത്.

46കാരനായ ഹാഫിസ് തലാഹ് സയീദ് ലഷ്‌കർ-ഇ-ത്വായ്ബയുടെ സുപ്രധാന നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ മകനുമാണ്. 2022 ഏപ്രിലിലായിരുന്നു ഇയാളെ കേന്ദ്ര സർക്കാർ തീവ്രവാദിയായി പ്രഖ്യാപിച്ചത്. എന്നാലിപ്പോൾ യുഎൻ സുരക്ഷാ കൗൺസിലിന്റെ 1267 അൽ-ഖ്വായ്ദ ഉപരോധ സമിതിക്ക് കീഴിൽ സയീദിനെ ഉൾപ്പെടുത്താനുള്ള നിർദേശം തടഞ്ഞിരിക്കുകയാണ് ചൈന.

ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ലഷ്‌കർ-ഇ-ത്വായ്ബയ്‌ക്ക് വേണ്ടി റിക്രൂട്ട്മെന്റ് നടത്തുക, ഫണ്ട് ശേഖരിക്കുക, ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുക, അത് നടപ്പിലാക്കുക എന്നീ കാര്യങ്ങളിൽ സയീദ് സജീവ പങ്കാളിയായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. പാകിസ്താനിലുടനീളമുള്ള വിവിധ ലഷ്‌കർ കേന്ദ്രങ്ങളിലും സജീവമായി സന്ദർശനം നടത്തുന്ന സയീദ് ഇന്ത്യ, ഇസ്രായേൽ, അമേരിക്ക എന്നീ രാജ്യങ്ങളിൽ ജിഹാദിന് വേണ്ടി പ്രചരണം നടത്തുന്നുണ്ട്.

 

Tags: USChinaUNPakistan
ShareTweetSendShare

More News from this section

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

Latest News

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies