പ്ലേറ്റ്‌ലറ്റിന് പകരം മുസമ്പി ജ്യൂസ്: വാർത്ത തെറ്റ്! രോഗിക്ക് നൽകിയത് പ്ലേറ്റ്‌ലറ്റുകൾ തന്നെയെന്ന് മജിസ്‌ട്രേറ്റ് കണ്ടെത്തൽ; സംഭവിച്ചതിങ്ങനെ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്ലേറ്റ്‌ലറ്റിന് പകരം മുസമ്പി ജ്യൂസ്: വാർത്ത തെറ്റ്! രോഗിക്ക് നൽകിയത് പ്ലേറ്റ്‌ലറ്റുകൾ തന്നെയെന്ന് മജിസ്‌ട്രേറ്റ് കണ്ടെത്തൽ; സംഭവിച്ചതിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2022, 03:36 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: പ്ലേറ്റ്‌ലറ്റുകൾക്ക് പകരം മുസമ്പി ജ്യൂസ് നൽകി രോഗി മരിച്ചെന്ന സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി ജില്ലാ മജിസ്‌ട്രേറ്റ്. രോഗിക്ക് നൽകിയത് പ്ലേറ്റ്‌ലറ്റുകൾ തന്നെയായിരുന്നു എന്നാണ് കണ്ടെത്തൽ. മുസമ്പി ജ്യൂസ് കലർന്നുവെന്നത് തെറ്റായ വാദമാണെന്നും മജിസ്‌ട്രേറ്റ് അന്വേഷണത്തിൽ തെളിഞ്ഞു.

പ്ലേറ്റ്‌ലറ്റുകൾ രോഗിക്ക് നൽകുന്നതിന് മുമ്പ് ശരിയായ വിധം സൂക്ഷിച്ചുവെച്ചിരുന്നില്ല. ആശുപത്രിയിൽ അശാസ്ത്രീയമായ രീതിയിൽ പ്ലേറ്റ്‌ലറ്റ് കരുതിവെച്ചിരുന്നതിനാൽ അവ കട്ടപിടിക്കുകയും രോഗിക്ക് കുത്തിവെച്ചതോടെ ജീവൻ അപകടത്തിൽപ്പെടുകയും ചെയ്തുവെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ആശുപത്രി അധികൃതരുടെ ഗുരുതരമായ വീഴ്ചയാണ് രോഗി മരിക്കാൻ കാരണമായതെന്നും അശ്രദ്ധ മൂലം രോഗിക്ക് കുത്തിവെച്ചിരുന്നത് മോശം പ്ലേറ്റ്‌ലറ്റുകൾ ആയിരുന്നുവെന്നും ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാർ ഖത്രി വ്യക്തമാക്കി.

പ്ലേറ്റ്‌ലറ്റിൽ മുസമ്പി കലർത്തി രോഗിക്ക് നൽകിയെന്നും തുടർന്ന് രോഗി മരിച്ചുവെന്നുമുള്ള വാർത്ത പുറത്തുവന്നതോടെയാണ് മൂന്നംഗ കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്താൻ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. ഡെപ്യൂട്ടി സിഎംഒ, ചീഫ് മെഡിക്കൽ ഓഫീസർ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് എന്നിവരാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.

ഡെങ്കിപ്പനി ബാധിതനായിരുന്ന 32-കാരൻ പ്രദീപ് പാണ്ഡെയെ ചികിത്സിക്കുന്നതിൽ ഗുരുതരമായ വീഴ്ച നടത്തിയ ആശുപത്രിക്കെതിരെ ഇതിനോടകം സർക്കാർ നടപടി സ്വീകരിച്ചുകഴിഞ്ഞു. പ്രയാഗ്‌രാജിലെ ഗ്ലോബൽ ഹോസ്പിറ്റൽ ആൻഡ് ട്രോമ സെന്ററിന്‌റെ ഭാഗത്ത് നിന്നായിരുന്നു വീഴ്ച സംഭവിച്ചത്. പ്രയാഗ്‌രാജ് ഡെവലപ്‌മെന്റ് അതോറിറ്റി ആശുപത്രിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കെട്ടിടം അനധികൃതമായി നിർമ്മിച്ചതാണെന്നും രണ്ട് ദിവസത്തിനകം ഒഴിയണമെന്നുമാണ് നോട്ടീസിൽ പറയുന്നത്. ഒക്ടോബർ 28ന് മാനേജ്‌മെന്റ് മറുപടി നൽകണമെന്നാണ് ആവശ്യം. ആശുപത്രിക്കെതിരെ ഉടൻ തന്നെ യോഗി സർക്കാർ ബുൾഡോസർ നടപടിയുമായി നീങ്ങുമെന്നാണ് വിവരം.

Tags: UPplasmaprayagraj
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies