വാഷിംഗ്ടൺ: സ്‌കൂൾ ബസിൽ സീറ്റിൽ ഇരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കിത്തിനിടെ ഡ്രൈവറും വിദ്യാർത്ഥിനിയും തമ്മിൽ തല്ല്. യുഎസിലെ ഡിട്രോയിറ്റിയിലാണ് സംഭവം. ബസ് ഡ്രൈവറും ഏഴാം ക്ലാസുകാരിയും തമ്മിൽ വഴക്കിടുന്നതിന്റെയും തമ്മിൽ അടി കൂടുന്നതിന്റെയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. പുറത്തു നിന്ന തന്റെ സഹോദരനെ കൈ വീശി കാണിക്കാൻ വിദ്യാർത്ഥിനി എണീറ്റപ്പോൾ തോളിൽ തട്ടി ഡ്രൈവർ ഇരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതാണ് തമ്മിലടിക്ക് കാരണമായ സംഭവം.
പരസ്പരം ആഞ്ഞടിച്ച് നിലത്തു വീഴുന്ന ഇരുവരെയും വിഡിയോയിൽ കാണാം. ബസിലുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയാണ് ഡ്രൈവറുടെയും പെൺകുട്ടിയുടെയും വഴക്ക് ഫോണിൽ പകർത്തിയത്. സംഭവം വിവാദമായതോടെ ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു. പെൺകുട്ടിയോട് ഇരിക്കാൻ പറഞ്ഞെങ്കിലും അനുസരിച്ചില്ലെന്നും, പകരം തന്നെ അടിക്കുകയായിരുന്നുവെന്നും ഡ്രൈവർ പറയുന്നു.
എന്നാൽ, സഹോദരനെ കൈ വീശി കാണിച്ചപ്പോൾ തോളിൽ തട്ടിയ ശേഷം ഡ്രൈവർ അസഭ്യം പറഞ്ഞുവെന്നാണ് പെൺകുട്ടി പറഞ്ഞത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ജനങ്ങൾ പ്രതികരണവുമായി എത്തി. കുട്ടികളെ അടിക്കാൻ ഡ്രൈവർക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് ഒരു വിഭാഗം ചോദിക്കുമ്പോൾ, കുട്ടിയുടെ മാതാപിതാക്കൾ മുതിർന്നവരെ ബഹുമാനിക്കാൻ പഠിപ്പിക്കണമെന്ന് മറ്റൊരു വിഭാഗം കുറിച്ചു. എന്തായാലും വീഡിയോ വൈറലായി കഴിഞ്ഞു.
Comments