കോയമ്പത്തൂരിനെ ദൈവം രക്ഷിച്ചു; ചാവേറിന്റെ പരിചയക്കുറവ് വൻ ദുരന്തം ഒഴിവാക്കി ; വിശദ വിവരങ്ങൾ പുറത്തുവിട്ട് എൻ.ഐ.എ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോയമ്പത്തൂരിനെ ദൈവം രക്ഷിച്ചു; ചാവേറിന്റെ പരിചയക്കുറവ് വൻ ദുരന്തം ഒഴിവാക്കി ; വിശദ വിവരങ്ങൾ പുറത്തുവിട്ട് എൻ.ഐ.എ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2022, 10:18 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: കോയമ്പത്തൂർ ഉക്കടം ക്ഷേത്രത്തിന് മുൻപിലുണ്ടായ സ്‌ഫോടനം ചാവേറാക്രമണമെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം. കൊല്ലപ്പെട്ട ജമേഷ മുബീൻ ചാവേറായിരുന്നുവെന്നും സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതിലെ പരിചയക്കുറവാണ് വൻ ദുരന്തങ്ങളിൽ നിന്ന് രക്ഷിച്ചതെന്നും എൻഐഎ വ്യക്തമാക്കി.

കൊല്ലപ്പെട്ട മുബീൻ ക്ഷേത്രത്തിന് മുൻപിൽ കാർ നിർത്തിയതിനു ശേഷം നിമിഷങ്ങൾക്കുള്ളിൽ സ്‌ഫോടനമുണ്ടായതായി ദൃക്‌സാക്ഷി പറയുന്നു. തീപ്പിടിച്ച കാറിൽ നിന്ന് ഇയാൾ ഇറങ്ങി മുന്നോട്ടു നടന്നു. കാറിൽ നിന്നും അകലെയാണ് മൃതദേഹം കണ്ടെത്തിയതെന്നും പേര് വെളിപ്പെടുത്താത്ത ദൃക്‌സാക്ഷി വ്യക്തമാക്കി. ഭീകര സംഘടനയായ ഐഎസിന്റെ ആശയങ്ങൾ വായിച്ചാണ് മുബീൻ തീവ്രവാദിയായതെന്നും ഇയാൾക്ക് മറ്റ് പരിശീലനങ്ങൾ ലഭിച്ചിരുന്നില്ലെന്നും അന്വേഷണ സംഘം പറഞ്ഞു. ബോംബ് നിർമ്മിക്കുന്നതിനെക്കുറിച്ച് ഇയാൾ ഇന്റർനെറ്റിൽ തിരഞ്ഞതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതിലെ പരിചയ കുറവാണ് വലിയ ദുരന്തം ഒഴിവാക്കിയതെന്ന് അന്വേഷണസംഘം പറഞ്ഞു. നിരവധി വീടുകളും സ്ഥാപനങ്ങളുമുള്ള സ്ഥലത്താണ് സ്‌ഫോടനം നടന്നത്.

കൊല്ലപ്പെട്ട മുബീനും സഹായികളായ മുഹമ്മദ് അസഹ്റുദ്ദീനും അഫ്സർ ഖാനും ആക്രമണം നടത്തുന്നതിന് മുൻപ് ബിഗ് ബസാർ സ്ട്രീറ്റിലെ കോനിയമ്മൻ ക്ഷേത്രത്തിലും പുളിയകുളം വിനായനഗർ ക്ഷേത്രത്തിലുമെത്തിയിരുന്നു. ഇവിടങ്ങളിൽ നിരീക്ഷണം നടത്തിയതിന് ശേഷമാണ് ആക്രമണത്തിനുള്ള സാമഗ്രികൾ പ്രതികൾ വാങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ ഗാന്ധിപാർക്കിലെ എൽപിജി ബുക്കിംഗ് കേന്ദ്രത്തിലെത്തി സിലിണ്ടറുകളും പഴയ മാർക്കറ്റിൽ നിന്ന് സ്റ്റീൽ ഡ്രമ്മുകളും ഇവർ വാങ്ങിയതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. സംഭവ ദിവസം രാത്രിയിൽ മുബീനും കൂട്ടാളികളും ചേർന്ന് സ്‌ഫോടക വസ്തുക്കൾ നിറച്ച് രണ്ട് എൽപിജി സിലണ്ടറുകൾ കാറിനുള്ളിൽ കൊണ്ടു പോയതിന്റെ ദൃശ്യങ്ങളും ഉദ്യാഗസ്ഥർക്ക് ലഭിച്ചിരുന്നു. മാത്രമല്ല കൊല്ലപ്പെട്ട മൂബിന്റെ വീട്ടിൽ എൻഐഎ നടത്തിയ പരിശോധനയിൽ ഇസ്ലാമിക മതതീവ്രവാദ ആശയങ്ങൾ അടങ്ങിയ ലഘുലേഖകൾ ഉൾപ്പെടെ നിരവധി രാസവസ്തുക്കളും സ്‌ഫോടക സാമഗ്രികളും കണ്ടെടുത്തിരുന്നു.

Tags: NIACoimbatore blast
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies