ഭക്ഷണം കൊടുത്തിരുന്ന തെരുവുനായ ചത്തു; മനംനൊന്ത് ജീവനൊടുക്കി 19-കാരി ; മരണം നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി ഉപരിപഠനത്തിന് കാത്തിരിക്കവേ 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭക്ഷണം കൊടുത്തിരുന്ന തെരുവുനായ ചത്തു; മനംനൊന്ത് ജീവനൊടുക്കി 19-കാരി ; മരണം നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി ഉപരിപഠനത്തിന് കാത്തിരിക്കവേ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 07:47 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ദിവസവും ഭക്ഷണം കൊടുത്തിരുന്ന തെരുവുനായ ചത്തതിൽ മനം നൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. പത്തൊൻപതുകാരിയായ ഗൗരിയാണ് മരിച്ചത്. വാട്ടർ ടാങ്കിന്റെ മുകളിൽ നിന്ന് ഗൗരി താഴേക്ക് ചാടിയാണ് ആത്മഹത്യ ചെയ്തത്. നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി മുംബൈയിൽ പഠിക്കാൻ പോകാനിരിക്കുന്നതിനിടെയിലാണ് ദാരുണാന്ത്യം.

കഴിഞ്ഞ ദിവസം നടക്കാൻ ഇറങ്ങിയപ്പോഴാണ് എപ്പോഴും ഭക്ഷണം നൽകിയിരുന്ന നായ വാഹനം ഇടിച്ച നിലയിൽ കണ്ടത്. നായയെ വീട്ടിലെത്തിച്ച് മൃഗ ഡോക്ടറുമായി ബന്ധപ്പെട്ട് ജീവൻ രക്ഷിക്കാൻ ഗൗരി ശ്രമിച്ചിരുന്നു. എന്നാൽ വൈകാതെ നായ ചാവുകയായിരുന്നു.പിറ്റേന്നാണ് ഗൗരി ആത്മഹത്യ ചെയ്തത്.

നായ ചത്തതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു കുട്ടിയെന്ന് പിതാവ് പറഞ്ഞു. വിഷമത്തിലായ പെൺകുട്ടി ആഹാരം കഴിച്ചിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. അടുത്ത ദിവസം രാവിലെ വീട്ടിൽ നിന്നിറങ്ങിയ കുട്ടിയെ 300 മീറ്റർ അകലെയുള്ള വാട്ടർ ടാങ്കിന്റെ സമീപം രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഗൗരിക്ക് വളർത്തു മൃഗങ്ങളെ ഒരുപാട് ഇഷ്ടമായിരുന്നുവെന്നും എപ്പോഴും തെരുവ് നായകൾക്ക് ഉൾപ്പെടെ ഭക്ഷണം നൽകിയിരുന്നുവെന്നും അയൽക്കാർ പറഞ്ഞു.

Tags: Suicidedogneet examdead
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies