സിനിമ ശരിയല്ല, ഇസ്ലാമിക വിരുദ്ധം; പാകിസ്താന്റെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായ  ജോയ് ലാൻഡിന് പ്രദർശനാനുമതി നിഷേധിച്ച് ഷെഹ്ബാസ് സർക്കാർ
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സിനിമ ശരിയല്ല, ഇസ്ലാമിക വിരുദ്ധം; പാകിസ്താന്റെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായ  ജോയ് ലാൻഡിന് പ്രദർശനാനുമതി നിഷേധിച്ച് ഷെഹ്ബാസ് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 12:32 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: 2023 ലെ പാകിസ്താന്റെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായ സിനിമയ്‌ക്ക് പ്രദർശനാനുമതി നിഷേധിച്ച് ഷെഹ്ബാസ് ഷെരീഫ് സർക്കാർ. സെയിം സാദിഖ് സംവിധാനം ചെയ്ത ജോയ് ലാൻഡിനെതിരെയാണ് നടപടി. ആക്ഷേപകരമായ ഉള്ളടക്കമുള്ള സിനിമ ആയതിനാലാണ് നിരോധനമെന്നാണ് വിശദീകരണം.

കുടുംബപാരമ്പര്യം തുടരാനായി ഒരു ആൺ കുഞ്ഞിനുവേണ്ടി ആഗ്രഹിക്കുന്ന ഒരു യാഥാസ്ഥിതിക കുടുംബത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. പിന്നീട് ട്രാൻസ് യുവതിയും ഒരു യുവാവും തമ്മിലുള്ള പ്രണയത്തിലേക്ക് കഥാഗതി മാറുന്നു. കാൻ ചലച്ചിത്രമേളയിൽ ഏറെ നിരൂപകപ്രശംസ നേടിയ ഈ ചിത്രത്തിന് അൺ സെർട്ടൻ റിഗാർഡ് ജൂറി പ്രൈസും ക്വീർ പാം അവാർഡും ലഭിച്ചിട്ടുണ്ട്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചു.

എന്നാൽ ഈ സിനിമ പക്ഷേ ഇസ്ലാമികവിരുദ്ധമാണെന്നാണ് പാകിസ്താനിലെ മതമൗലികവാദികൾ ആരോപിക്കുന്നത്.പാകിസ്താൻ ഒരു ഇസ്ലാമിക രാജ്യമാണ്, അതിനെതിരെ ഒരു നിയമവും പ്രത്യയശാസ്ത്രവും പ്രവർത്തനവും അനുവദിക്കാനാവില്ലെന്നാണ് പാകിസ്താനിലെ ജമാഅത്തെ ഇസ്ലാമിയുടെ സെനറ്റർ മുഷ്താഖ് അഹമ്മദ് ഖാൻ കുറ്റപ്പെടുത്തിയിരുന്നു.

സിനിമയ്‌ക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയതിനാൽ ഓസ്‌കർ നോമിനേഷനിൽ തടസ്സമുണ്ടാകുമെന്നാണ് വിവരം. ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ സ്‌നേഹം സ്വീകരിച്ച ഒരു പാകിസ്താൻ സിനിമ സ്വന്തം ജനങ്ങൾക്ക് കാണാൻ കഴിയില്ലെന്നത് ഹൃദയഭേദകമാണെന്നും അഭിനേതാക്കളിൽ ഒരാളായ സാനിയ സയീദ് ആരോപിച്ചു.സിനിമയ്‌ക്കെതിരെ പണം നൽകിയുള്ള അപവാദപ്രചരണം നടക്കുന്നുണ്ടെന്നും സർക്കാർ ചില കുബുദ്ധിക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങിയതാണെന്നും നടൻ സർവത് ഗിലാനി കുറ്റപ്പെടുത്തി.

നമ്മുടെ മൂല്യങ്ങളോടും ധാർമികനിലവാരങ്ങളോടും പൊരുത്തപ്പെടാത്തതും, 1979 ലെ മോഷൻ പിക്ചർ ഓർഡിനനൻസിന്റെ സെക്ഷൻ 9 പറഞ്ഞിരിക്കുന്നത് പോലെ മാന്യതയുടെയും ധാർമ്മികതയുടെയും മാനദണ്ഡങ്ങൾ ലംഘിക്കുന്നതുമായ കാര്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് രേഖാമൂലമുള്ള പരാതികൾ ലഭിച്ചുവെന്ന് പാക് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

Tags: Pakistanmovieoscar
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

സ്വർണം തേടി ഭൂമിക്കടിയിലേക്ക് ഇറങ്ങിയവർക്ക് ദുരന്താന്ത്യം; മധ്യ ആഫ്രിക്കയിലെ ഖനിത്തകർച്ചയിൽ മരണം 107, അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

വൈദ്യപരിശോധന പൂർത്തിയാക്കി ഇമ്രാൻ ഖാനെ വീണ്ടും ജയിലിലേക്ക് മാറ്റി; കസ്റ്റഡിയിൽ തുടരുന്നത് സുരക്ഷിതമെന്ന് ഡോക്ടർമാർ, വിദേശ ചികിത്സയ്‌ക്കും സാധ്യത

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ ചരക്ക് കപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 10 ജീവനക്കാരില്‍ 6 പേർ ഇന്ത്യക്കാര്‍

ബംഗ്ലാദേശിന് പുതിയ പ്രസിഡന്റ്; ബിഎൻപി നേതാവ് മിർസ ഫഖ്‌റുൽ ഇസ്ലാം ആലംഗീർ 23-ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു, ജമാഅത്തെ ഇസ്ലാമി പിന്തുണച്ച ഒലി അഹമ്മദിന് 88 വോട്ട് മാത്രം

Latest News

പോക്സോ കേസ് പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തി, യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി പൊലീസ് മർദിച്ചെന്ന് പരാതി; 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

53കാരി ജോയ്മതിക്ക് ഇനി വന്താരയുടെ കരുതൽ; നാഗാലാൻഡ് പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ആനയെ വിദഗ്ധ ചികിത്സയ്‌ക്കായി എയർലിഫ്റ്റ് ചെയ്തു

‘റിസ്ക് എടുക്കുന്ന യുവത്വം ഇന്ത്യയുടെ ശക്തി; ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് രാജ്യം വേദിയാകും; സ്റ്റാർട്ടപ്പുകൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

മാർക്സിസ്റ്റ്- മാവോയിസ്റ്റ്- മതഭീകരവാദി കൂട്ടുകെട്ട്; കള്ളക്കേസുകളുടെ ഒടുവിലത്തെ ഉദാഹരണമായി പാലത്തായി കേസ്

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ; മുഖ്യസൂത്രധാരൻ ‘കല്ല് റിയാസിനെ’ യുപിയിൽ പോയി പിടികൂടി തൃശൂർ സിറ്റി ഡാൻസാഫ് സംഘം

ഇതരമതസ്ഥരായ യുവതീയുവാക്കളെ ലക്ഷ്യമിട്ട് മതപ്രചാരണം? ‘അൺമാസ്കിങ് ഏത്തിസം’ സലഫി ഗ്രൂപ്പിന്റെ പ്രവർത്തനവും സാമ്പത്തിക സ്രോതസ്സും ദുരൂഹം; വിദേശ ബന്ധം അന്വേഷിക്കണമെന്നാവശ്യവും ശക്തമാകുന്നു

40 ലക്ഷം ശമ്പളം, പക്ഷെ റോൾ മോഡൽ രാഹുൽ ഗാന്ധി; വിവാഹാലോചന നിരസിച്ച് കർണാടകയിലെ യുവതി? സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies