മലപ്പുറം: വേങ്ങരയിൽ അദ്ധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപ്രവർത്തകൻ അറസ്റ്റിൽ. കോഴിക്കോട് പയ്യോളി സ്വദേശി രാംദാസ് (44 ) ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അദ്ധ്യാപികയുമായി അടുത്ത ബന്ധമായിരുന്നു രാംദാസിന് ഉണ്ടായിരുന്നത്. അടുപ്പം മുതലെടുത്ത് ഇയാൾ അദ്ധ്യാപികയെ മാനസിക സമ്മർദ്ദത്തിലാക്കിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതേ തുടർന്നാണ് രാംദാസിനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. സ്കൂളിലെ എസ്പിസി ചുമതലയുള്ള അധ്യാപകനാണ് രാംദാസ്.
വേങ്ങര ഗേൾസ് സ്കൂളിലെ അദ്ധ്യാപികയായിരുന്നു ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സംഭവം. കണ്ണമംഗലത്തെ വീട്ടിൽ കിടപ്പു മുറിയിലാണ് അദ്ധ്യാപികയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്.
Comments