നമ്മൾ കൂപ്പുകൈകളോടെ ഇരിക്കണോ?; ഇന്ത്യയ്ക്ക് അത് സാധ്യമല്ല; ​അതുകൊണ്ട് ഞങ്ങൾ ആ തീരുമാനം എടുത്തു: നരേന്ദ്രമോദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നമ്മൾ കൂപ്പുകൈകളോടെ ഇരിക്കണോ?; ഇന്ത്യയ്‌ക്ക് അത് സാധ്യമല്ല; ​അതുകൊണ്ട് ഞങ്ങൾ ആ തീരുമാനം എടുത്തു: നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 05:58 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിന​ഗർ: ​ഗുജറാത്തിന്റെ മണ്ണിൽ നടക്കാൻ പോകുന്നത് വികസനത്തിന്റെ വിപ്ലവം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിന്റെ പ്രതാപ കാലത്തിലേയ്‌ക്ക് ഇന്ത്യ നീങ്ങുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് കോടികൾ വിലമതിക്കുന്ന എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. ഇന്ത്യയ്‌ക്ക് കൂപ്പു കൈകളോടെ ഇരിക്കാൻ കഴിയില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് ഭരണ മാതൃകയേയും നരേന്ദ്രമോദി കടന്നാക്രമിച്ചു. കോൺ​ഗ്രസ് ഭരണം അഴിമതി നിറഞ്ഞതായിരുന്നു. ആ ഇരുട്ടിന് അന്ത്യം കുറിച്ചു കൊണ്ട് ബിജെപി പ്രകാശത്തിന്റെ യു​ഗം കൊണ്ടുവന്നു. ഗുജറാത്തിലെ മെഹ്‌സാനയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘അഴിമതി നിറഞ്ഞതായിരുന്നു ​ഗുജറാത്തിലെ കോൺ​ഗ്രസ് ഭരണം. ആ ഇരുണ്ട യു​ഗത്തെ അവസാനിപ്പിച്ചു കൊണ്ട് ബിജെപി പ്രകാശത്തിന്റെ യുഗം കൊണ്ടുവന്നു. കോൺഗ്രസ് ഭരണത്തിൽ സംസ്ഥാനം തുടർച്ചയായി വൈദ്യുതിയുടെയും വെള്ളത്തിന്റെയും ക്ഷാമം നേരിട്ടിരുന്നു. എന്നാൽ കഴിഞ്ഞ 20 വർഷമായി ആവശ്യത്തിന് വെള്ളവും വൈദ്യുതിയും ഉണ്ടെന്ന് ഉറപ്പാക്കാൻ ബിജെപി സർക്കാർ ശ്രദ്ധിക്കുന്നു. മെഹ്‌സാന ജില്ല ഒരു വലിയ വിപ്ലവത്തിന്റെ കേന്ദ്രമാകാൻ പോകുകയാണ്. യുദ്ധ സമയങ്ങളിലും മറ്റ് ആ​ഗോള പ്രശ്നങ്ങളിലും മുഴുവൻ വ്യവസ്ഥിതിയും തളർന്നുപോകുന്നു. പെട്രോളും ഡീസലും പുറത്തുനിന്ന് കിട്ടണം, അത് വേ​ഗം തീരും. ഇപ്പോൾ, നമ്മൾ എന്താണ് ചെയ്യേണ്ടത്? കൂപ്പുകൈകളോടെ ഇരിക്കണോ? അത് ഇന്ത്യയ്‌ക്ക് സാധ്യമല്ല. അതുകൊണ്ട് ഇലക്ട്രിക് വാഹനങ്ങൾ ഉത്പാദിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു’.

മെഹ്‌സാന ജില്ലയിൽ, വിരാംഗം മുതൽ മെഹ്‌സാന വരെയുള്ള മുഴുവൻ ഭാഗങ്ങളിലും ഇലക്ട്രിക് വാഹനങ്ങളും ഇലക്ട്രിക് ബാറ്ററികളും നിർമ്മിക്കുന്ന ഫാക്ടറികളുടെ ഒരു ഗ്രിഡ് വരുകയാണ്. ഇന്ത്യയുടെ മുഖം തന്നെ മാറ്റിമറിക്കുന്ന ജോലിയാണ് മെഹ്‌സാനയുടെ മണ്ണിൽ നടക്കാൻ പോകുന്നത്. മുഴുവൻ പ്രദേശവും ഒരു ഓട്ടോ ഹബ്ബായി വികസിക്കുകയാണ്. ഇവിടെ നിന്ന് നിർമ്മിക്കുന്ന കാറുകൾ ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുകയും വിൽക്കുകയും ചെയ്യും. ഇലക്‌ട്രിക് വാഹനങ്ങളുടെ വരവോടെ ലോകവിപണി പിടിച്ചടക്കാനുള്ള കരുത്ത് ഈ ജില്ലയ്‌ക്ക് ലഭിക്കും. വിദേശ രാജ്യങ്ങളിൽ നിന്ന് കോടികൾ വിലമതിക്കുന്ന എണ്ണ വാങ്ങുന്നതിൽ നിന്ന് മോചനം നേടാനുള്ള പ്രചാരണമാണിത്. വടക്കൻ ഗുജറാത്ത് വൈദ്യുത വാഹനങ്ങളുടെ കേന്ദ്രമായി വികസിക്കുകയാണ്. യുവാക്കൾക്ക് വലിയ അവസരമാണ് വരാൻ പോകുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiGujaratbjp government
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies