ഭോപ്പാൽ: ഭാരത് ജോഡോ യാത്രയ്ക്കിടെ മോദി വിളികളുമായി ജനക്കൂട്ടം. മദ്ധ്യപ്രദേശിലെ അഗർ മാൽവ ജില്ലയിലൂടെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യാത്ര കടന്നു പോകുന്നതിനിടെയായിരുന്നു ജനങ്ങൾ മോദിയ്ക്കായി ജയ് വിളിച്ചത്. ഫ്ളൈയിംഗ് കിസ് നൽകി ഇവരെ ‘ശാന്തരാക്കാൻ’ രാഹുൽ ഗാന്ധി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ഞായറാഴ്ചയായിരുന്നു ഭാരത് ജോഡോ യാത്ര അഗർ മാൽവ ജില്ലയിലൂടെ കടന്ന് പോയത്. രാഹുൽ ഗാന്ധിയെ കാണാൻ സ്ഥലത്ത് നിരവധി പേർ തമ്പടിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയെ കണ്ടതോടെ ജനക്കൂട്ടം ഒന്നാകെ മോദി ….. മോദി.. എന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്നു. മോദി വിളികൾ രാഹുൽ ഗാന്ധിയെയും കോൺഗ്രസ് പ്രവർത്തകരെയും അസ്വസ്ഥരാക്കി. തുടർന്ന് മോദി വിളികൾ ഉയർന്ന ഭാഗത്തേക്ക് നോക്കി രാഹുൽ ഫ്ളൈയിംഗ് കിസ് നൽകുകയായിരുന്നു. കൂടെയുള്ള കോൺഗ്രസ് പ്രവർത്തകരോട് ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യാനും അദ്ദേഹം നിർദ്ദേശിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നേരത്തെയും രാഹുൽ ഭാരത് ജോഡോ യാത്രയുമായി ചെന്ന സ്ഥലങ്ങളിൽ മോദി വിളികൾ കൊണ്ട് എതിരേറ്റിരുന്നു.
അതേസമയം ഭാരത് ജോഡോ യാത്ര തിങ്കളാഴ്ച രാജസ്ഥാനിൽ പ്രവേശിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് രാഹുൽ ഗാന്ധിയെ സ്വാഗതം ചെയ്തത്. കോൺഗ്രസ് നേതാക്കളായ കമൽ നാഥ്, സച്ചിൻ പൈലറ്റ് എന്നിവരും രാഹുൽ ഗാന്ധിയ്ക്കൊപ്പം ഉണ്ടായിരുന്നു.
@RahulGandhi giving flying kiss to people shouting "Modi! Modi!"to him ☺️
Will Modi react the same way if shouted "Rahul Gandhi! Rahul Gandhi!" to him?? 🤔pic.twitter.com/o5kfAVECHI
— Rohini Anand💕 (@miss_roh08) December 5, 2022
Comments