കാലുമാറി ശിവൻകുട്ടി; നിലപാടിലുറച്ച് എം എം മണി; കോപ്പ അമേരിക്ക നേടിയ മെസ്സിക്കൊപ്പമെന്ന് ജയരാജൻ- CPIM Leaders extend Support to Argentina
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാലുമാറി ശിവൻകുട്ടി; നിലപാടിലുറച്ച് എം എം മണി; കോപ്പ അമേരിക്ക നേടിയ മെസ്സിക്കൊപ്പമെന്ന് ജയരാജൻ- CPIM Leaders extend Support to Argentina

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2022, 04:41 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനലിന് നിമിഷങ്ങൾ മാത്രം അവശേഷിക്കെ, തങ്ങൾ ആർക്കൊപ്പമെന്ന് വ്യക്തമാക്കുകയാണ് സംസ്ഥാനത്തെ സിപിഎം നേതാക്കൾ. ലാറ്റിനമേരിക്കൻ ഫുട്ബോൾ ആരാധകരാണ് തങ്ങളെന്നും അതുകൊണ്ട് പിന്തുണ അർജന്റീനക്കാണെന്നും ഒരേ സ്വരത്തിൽ വ്യക്തമാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും സിപിഎം നേതാക്കളായ എം എം മണിയും ഇ പി ജയരാജനും.

ബ്രസീൽ ആയിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഇഷ്ട ടീം. എന്നാൽ, ബ്രസീൽ പുറത്തായ സ്ഥിതിക്ക് തന്റെ പിന്തുണ അർജന്റീനക്കാണ് എന്നാണ് ശിവൻകുട്ടി പറയുന്നത്. താൻ ലാറ്റിനമേരിക്കൻ കേളീ ശൈലിയുടെ ആരാധകനാണ്. താൻ ഒരു അർജന്റീന വിരുദ്ധനല്ല. മെസിയെ വളരെ ഇഷ്ടമാണ്. ഒരുപക്ഷേ, ഇത് അദ്ദേഹത്തിന്റെ അവസാന ലോകകപ്പായിരിക്കും. അതുകൊണ്ട് തന്നെ, അദ്ദേഹത്തിനുള്ള ആദരവ് എന്ന നിലയിൽ കപ്പ് മെസിക്കും സംഘത്തിനും കിട്ടണമെന്നാണ് തന്റെ ആഗ്രഹമെന്ന് ശിവൻകുട്ടി പറഞ്ഞു.

ലോകകപ്പ് തുടങ്ങിയപ്പോൾ തന്നെ, താൻ അർജന്റീനക്കൊപ്പമാണ് എന്നാണ് എം എം മണി പറഞ്ഞത്. ഇപ്പോഴും അതേ നിലപാടിൽ തന്നെ തുടരുകയാണ് അദ്ദേഹം. 36 വർഷങ്ങൾക്ക് ശേഷം ഇത്തവണ അർജന്റീനക്ക് കപ്പുയർത്താനാകുമെന്നാണ് പ്രതീക്ഷയെന്നാണ് എം എം മണി പറയുന്നത്. മറ്റുള്ള ടീമുകൾ ഇപ്പോൾ ഒറ്റ ടീമായി അർജന്റീനക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. പക്ഷേ കാര്യമില്ല, അർജന്റീന തന്നെ കപ്പടിക്കും. മത്സരം കടുപ്പമായിരിക്കുമെങ്കിലും മെസിയും സംഘവും കപ്പും കൊണ്ട് മടങ്ങും. മത്സരം കാണാനുള്ള ആവേശത്തിലാണ് താനെന്നായിരുന്നു എം എം മണിയുടെ പ്രതികരണം.

മെസിയെ മേഴ്സിയാക്കി ട്രോളുകൾ ഏറ്റുവാങ്ങിയ ഇ പി ജയരാജനും ലോകകപ്പ് ആവേശത്തിലാണ്. അർജന്റീന കപ്പ് നേടണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ജയരാജൻ പറയുന്നത്. കളിക്കളത്തിൽ കുഞ്ഞന്മാർ എന്ന് കരുതിയവർ വമ്പന്മാരെ അട്ടിമറിച്ചതും വിജയം നുണഞ്ഞതും നമ്മൾ കണ്ടു. ഫുട്ബോളിലെ മയാജാലക്കാരൻ ലയണൽ മെസി നയിക്കുന്ന അർജന്റീനയും യുവതാരം എംബാപ്പയുടെ ഫ്രാൻസും തമ്മിൽ നടക്കുന്ന മത്സരം ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്.

അർജന്റീന വിജയികളാകാണമെന്നും മെസി കപ്പുയർത്തണമെന്നും വ്യക്തിപരമായി ഞാൻ ആഗ്രഹിക്കുന്നു. കോപ്പ അമേരിക്ക ഫൈനലിൽ കിരീടങ്ങൾ നേടിയെങ്കിലും മെസ്സി എന്ന ഫുട്ബോൾ ലോകത്തെ അതികായന് അതിന്റെ പൂർണ്ണതയിലെത്താൻ ഒരു ലോകകിരീടം അനിവാര്യതയാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ജയരാജൻ പറയുന്നു.

Tags: FIFA2022CPIMargentinaM.M MANIv sivankuttye p jayarajan
Share
Tweet
SendShare

More News from this section

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies