‘രാഷ്ട്രമാണ് വലുത്, രാഷ്ട്രീയം പിന്നീട്‘: പ്രധാനമന്ത്രിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങളെ അപലപിച്ച് ശശി തരൂർ- Shashi Tharoor against Personal Attacks on PM Modi
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘രാഷ്‌ട്രമാണ് വലുത്, രാഷ്‌ട്രീയം പിന്നീട്‘: പ്രധാനമന്ത്രിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങളെ അപലപിച്ച് ശശി തരൂർ- Shashi Tharoor against Personal Attacks on PM Modi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2022, 06:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച പാകിസ്താൻ വിദേശകാര്യ വകുപ്പ് മന്ത്രി ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ശക്തമായ പ്രതികരണവുമായി കോൺഗ്രസ് എം പി ശശി തരൂർ. അന്താരാഷ്‌ട്ര വിഷയങ്ങളിൽ രാജ്യം ഒരുമിച്ച് നിൽക്കണം. രാജ്യത്തിന്റെ ആത്മാഭിമാനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുമ്പോൾ, ഇന്ത്യ എന്താണെന്ന് ശത്രുക്കൾ മനസ്സിലാക്കിയിരിക്കുന്നത് നല്ലതായിരിക്കുമെന്നും ശശി തരൂർ പറഞ്ഞു.

പ്രധാനമന്ത്രിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങളെ അപലപിച്ച കോൺഗ്രസ് നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ഭഗേലിന്റെ പ്രതികരണവും ശശി തരൂർ പങ്കുവെച്ചിട്ടുണ്ട്. രാഷ്‌ട്രീയപരമായി നമ്മൾ വ്യത്യസ്ത ആശയങ്ങൾ ഉള്ളവരായിരിക്കാം. എന്നാൽ ഇന്ത്യ നമ്മുടെ രാജ്യവും മോദി നമ്മുടെ പ്രധാനമന്ത്രിയുമാണ് എന്ന കാര്യം നമ്മൾ മറക്കരുതെന്നായിരുന്നു ഭൂപേഷ് ഭഗേലിന്റെ പ്രതികരണം.

When it comes to standing up for the country internationally, we are all one. Our enemies & ill-wishers would be well-advised to understand that in India, politics stops when our nation's self-respect is involved. @bhupeshbaghel @INCIndia @ProfCong @PMOIndia https://t.co/kngzcuZLbA

— Shashi Tharoor (@ShashiTharoor) December 18, 2022

ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഐക്യരാഷ്‌ട്ര സഭയിൽ ഇന്ത്യയിൽ നിന്നും ശക്തമായ പ്രതിഷേധം ഏറ്റുവാങ്ങിയ ശേഷമായിരുന്നു ബിലാവൽ ഭൂട്ടോ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയത്. ബിലാവൽ കശ്മീർ വിഷയം ഐക്യരാഷ്‌ട്ര സഭയിൽ ഉന്നയിച്ചപ്പോൾ, വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ ശക്തമായ മറുപടി നൽകി. ലാദന് അഭയം നൽകിയവർക്ക് അന്താരാഷ്‌ട്ര വേദിയിൽ വേദമോതാൻ അവകാശമില്ലെന്നായിരുന്നു ജയ്ശങ്കറുടെ മറുപടി.

ഇന്ത്യ ഭീകരത പ്രോത്സാഹിപ്പിക്കുന്നു എന്ന പാക് വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനിയുടെ ആരോപണത്തിനും ജയ്ശങ്കർ കൃത്യമായി മറുപടി നൽകി. ഭീകരതയുടെ ജനിതകം പേറുന്നത് ആരാണെന്ന് ലോകത്തിന് അറിയാമെന്നായിരുന്നു ജയ്ശങ്കർ നൽകിയ മറുപടി.

അന്താരാഷ്‌ട്ര വേദിയിൽ ഇന്ത്യയിൽ നിന്നും കനത്ത തിരിച്ചടി ഏറ്റതോടെയാണ് ബിലാവൽ ഭൂട്ടോ പ്രധാനമന്ത്രിയെയും ആർ എസ് എസിനെയും അധിക്ഷേപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർ എസ് എസും ഹിറ്റ്ലറിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നു എന്നായിരുന്നു ഭൂട്ടോയുടെ പരാമർശം. പ്രധാനമന്ത്രിയെ കശാപ്പുകാരൻ എന്നും ഭൂട്ടോ വിശേഷിപ്പിച്ചിരുന്നു.

ശശി തരൂർ, ഭൂപേഷ് ഭഗേൽ, സഞ്ജയ് നിരുപം തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കളാണ് പാകിസ്താനെ അപലപിച്ചും പ്രധാനമന്ത്രിയെ പിന്തുണച്ചും രംഗത്ത് വന്നത്. ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ബിജെപി രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.

Tags: BJPPakistanshashi tharoorBilawal BhuttoUNONarendra ModiCongress
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies