മുംബൈ: മഹാരാഷ്ട്രയിലെ ഭ്വിവണ്ടിയിൽ കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. സംഭവത്തിൽ ഒരാൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി താനെ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.
പരിക്കേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
കെട്ടിടം തകർന്നു വീഴാനുള്ള കാരണം ഇതുവരെയും വ്യക്തമല്ല. അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Comments