കൊച്ചിയിൽ രാത്രികാല കച്ചവടങ്ങൾക്ക് നിയന്ത്രണം വരുന്നു; നിർദ്ദേശങ്ങളുമായി പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചിയിൽ രാത്രികാല കച്ചവടങ്ങൾക്ക് നിയന്ത്രണം വരുന്നു; നിർദ്ദേശങ്ങളുമായി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2023, 10:37 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: കൊച്ചിയിൽ രാത്രികാല കച്ചവടങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാൻ തയാറെടുത്ത് പോലീസ്. ലഹരി സംഘങ്ങൾ പ്രധാനമായും കേന്ദ്രീകരിക്കുന്നത് 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി. നിയന്ത്രണം നടപ്പാക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.

നഗരത്തിൽ രാത്രിയും പ്രവർത്തിക്കുന്ന ഹോട്ടലുകളുടെയും, തട്ടുകടകളുടെയും, മറ്റ് സ്ഥാപനങ്ങളുടെയും വിവരങ്ങൾ ശേഖരിച്ച് നൽകാൻ കൊച്ചി ഡിസിപി എസ്.ശശിധരൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രാത്രിയിൽ തുറന്നു പ്രവർത്തിക്കണമെങ്കിൽ കടകളുടെ മുൻവശം സിസിടിവികൾ നിർബന്ധമായും വെയ്‌ക്കണം. റോഡിലേക്ക് കൂടി തിരിച്ചുവെച്ചതായിരിക്കണം ക്യാമറകൾ. സംശയാസ്പദമായ നീക്കങ്ങൾ ആരിൽ നിന്നെങ്കിലും ഉണ്ടായാലോ, ലഹരി ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാലോ പോലീസിനെ അറിയിക്കുകയും, ദൃശ്യങ്ങൾ കൈമാറുകയും വേണമെന്ന നിബന്ധനകൾ നിർബന്ധമായും നടപ്പാക്കുമെന്ന് പോലീസ് പറയുന്നു.

നിലവിൽ രാത്രിയിൽ കടകൾ തുറന്ന് പ്രവർത്തിക്കുന്നതിന് കൊച്ചി നഗരസഭ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ല. ലൈസൻസ് അനുവദിക്കുമ്പോൾ സമയപരിധികളൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് നേരത്തെ ആരോഗ്യ വിഭാഗവും വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിൽ അറിയിച്ചിരുന്നു. പോലീസ് പട്രോളിംഗിനിടെ സംശയകരമായ സാഹചര്യത്തിൽ ചോദ്യം ചെയ്യുമ്പോൾ പലരും രാത്രി കാല കടകളിലേക്ക് പോവുകയാണെന്ന മറുപടിയാണ് നൽകുന്നത്. ഇതിൽ സാമൂഹ്യ വിരുദ്ധരും, ലഹരി സംഘങ്ങളുമെല്ലാം ഉണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

 

 

Tags: ernakulamKochiDrugsshops
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies